എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മരണഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണഭീതി. | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണഭീതി.

കൊറോണ എന്ന കുഞ്ഞു
               . വൈറസ്
തീ പോൽ പടരുന്നു
                  ലോകമാകെ
ദിനേന മരിച്ചു വീഴുന്നു
                   ലക്ഷങ്ങൾ
നിശ്ശബ്ദരായ് ഇന്ന്
         കേഴുന്നു ലോകവും


ഭീതിയുണർത്തി നീ
        പായുന്നു നാടെങ്ങും
ലോക്ഡൗണിലായ്
         ആബാലവൃദ്ധരും
റോഡും റെയിലും
    വിജനമായ് കിടക്കുന്നു
ആകാശത്തിലോ
       വിമാനങ്ങളുമില്ല


യാത്രക്കായ്
റോഡിലിറങ്ങും ജനത്തിന്
പോലീസിൻ വിളയാട്ടം
അസഹനീയമാവുന്നൂ
ആശുപത്രികൾ നിറഞ്ഞു
                  കവിയുന്നൂ
വീടുകൾ ക്വാറന്റയിൻ
             കേന്ദ്രങ്ങളാകുന്നു


അടഞ്ഞു കിടക്കുന്നയീ
         ആരാധനാലയം
കണ്ടിട്ട് മനസ്സിൽ
            നെരിപ്പോടുയരുന്നു
അവസാനമില്ലാതെയോ--
      ടുന്ന നിന്റെയീ
നിശ്ശബ്ദയുദ്ധത്തിനറുതി--
                               യില്ലേ....

ഈ ലോകംവിട്ടുനീ
  പോകണം നിശ്ചയം
ഈ നാടു വിട്ടു നീയോ--
    ടണം വേഗത്തിൽ
വേണം ജാഗ്രത വേണം
             കരുതലും
ഒന്നിച്ചു നേരിടാം ഈ
         മഹാമാരിയെ..

നഷ് വ സൈനി. കെ. പി
6- ഇ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ