ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരു മഴക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മഴക്കാലത്ത് | color= 2 }} <p>നന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മഴക്കാലത്ത്

നന്ദു ഇന്ന് വൈകിയാണ് ഉണർന്നത്.  നോക്കിയപ്പോൾ, ആഹാ !എന്തൊരു ഭംഗി !മുറ്റമാകെ വെള്ളം കെട്ടിക്കിടക്കുന്നു. എന്നും ഉള്ളതിനേക്കാൾ സൂര്യ പ്രെകാശം, ചേച്ചി ഇനിയും ഉണർന്നിട്ടില്ല. അമ്മ അടുക്കളയിലാണ്. അവൾ പൂച്ചയെപ്പോലെ ശബ്‌ദംമൊന്നും ഉണ്ടാക്കാതെ   പുറത്തിറങ്ങി. അവളുടെ കയ്യിൽ കുറച്ച് പേപ്പർ ഉണ്ട്, അവൾ മുറ്റമാകെ നിറഞ്ഞു കിടക്കുന്ന മഴവെള്ളത്തിലേക്ക് കുഞ്ഞ് കുഞ്ഞ് കപ്പലുണ്ടാക്കി ഒഴുക്കി കളിച്ചു. വീടിനു ചുറ്റുമുള്ള കുഞ്ഞ് മരങ്ങൾ കുലുക്കി അതിൽ നിന്നും വീഴുന്ന കുഞ്ഞു തുള്ളികളെ പതുക്കെ തലോടി. മോളെ നന്ദു എണീക്കുന്നില്ലേ സ്കൂൾ ബസ് വരാറായി, വേഗം വേഗം. "ഇതെല്ലാം സ്വപ്നമായിരുന്നൊ, ഈ നഗരത്തിൽ വരേണ്ടിയിരുന്നില്ല. എന്റെ മുത്തശ്ശി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ഇവിടെ വരേണ്ടിവരില്ലായിരുന്നു. ഇനിയെന്നാണ് തറവാട്ടിൽ എത്തുക,ഐ മിസ്സ് യു മുത്തശ്ശി, ഐ മിസ്സ്‌ യു

ഹർഷ
9 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ