സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
കൊറോണ എന്ന കോവിഡ് - 19 വൈറസ് ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന നാളുകളിൽ നമ്മുടെ നാടിനെ ബാധിക്കില്ല എന്ന വിശ്വാസത്തോടുകൂടെയാണ് എല്ലാവരുടെയും ഒപ്പം ഞാനും സ്കൂളിൽ പോയിരുന്നത്. പക്ഷേ പരീക്ഷ സമയമായപ്പോൾ നമ്മുടെ കേരളത്തിലും ചെറിയ തോതിൽ ബാധിച്ചു തുടങ്ങിയിരുന്നു. ചൈനയിലെയും അമേരിക്കയിലെയും വാർത്തകൾ കേട്ടുകൊണ്ടിരുന്ന നാം പതിയെ അതിൽ ചിലത് അനുഭവിക്കേണ്ട സാഹചര്യങ്ങൾ വന്നു. അപ്രതീക്ഷിതമായി സ്കൂൾ അടച്ചു. അത് അടുത്ത ദിവസം കാണാം എന്ന് പറഞ്ഞ് മടങ്ങിയ ഞങ്ങളെ വിഷമത്തിലാക്കി. വഴിയേ ലോക്ക് ഡൗണും എത്തി. തിരക്കുപിടീച്ച ജീവിത സാഹചര്യത്തിൽ ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിൽ അത് വലിയ തോതിൽ മാറ്റം സൃഷ്ടിച്ചു. ലോക്ക് ഡൗണിൽ എല്ലാവരും വലഞ്ഞെങ്കിലും പ്രകൃതിയിൽ സന്തോഷം സൃഷ്ടിച്ചു. അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നില്ലല്ലോ. കൊറോണ എന്ന വിപത്ത് ലോകത്തെ ബാധിച്ചെങ്കിലും അതിലൂടെ നമുക്ക് വ്യത്യസ്ഥമായ അനുഭവവും മാനുഷിക മൂല്യത്തിന്റെ അടിസ്ഥാനവും ശുചിത്വത്തിന്റെ മഹത്വവും മനസ്സിലാക്കാൻ സാധിച്ചു. കൊറോണയ്ക്ക് എതിരെ പൊരുതുന്ന നമ്മുടെ കൊച്ചു കേരളം ലോകത്തിനു മുൻപിൽ മാതൃകയാകുന്നതിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ