സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ കൗശലക്കാരി
{{BoxTop1 | തലക്കെട്ട്= കൗശലക്കാരി | color= 1
കൗശലക്കാരി കറുത്ത കാക്കേ
ഇത്തരം വേല നീ കാട്ടീടല്ലേ
എന്നമ്മ രാവിലെ ചുട്ട ദോശ
കൊത്തി നീ ദൂരെ പറന്നു പോയോ
അച്ഛൻ വരുമ്പോൾ പറഞ്ഞിടും ഞാൻ
നല്ല അടി രണ്ടു വാങ്ങിത്തരും
കള്ളനോട്ടം ഒന്നു നോക്കിടേണ്ട
എന്നേ നീ ഇങ്ങനെ പറ്റിച്ചല്ലോ
നല്ലപാഠം ഞാൻ പഠിച്ചു കാക്കേ
കൊണ്ടു നടന്നൊന്നും തിന്നുകില്ല.