ഗവ : യു പി സ്കൂൾ കൂക്കാനം/അക്ഷരവൃക്ഷം/ശുചിത്വമാണ് ശക്തി
ശുചിത്വമാണ് ശക്തി
ലീനയും ലിസിയും നല്ല കൂട്ടുകാരായിരുന്നു.രണ്ടു പേരും ഒരേ ക്ലാസിലായിരുന്നു.രണ്ടുപേരും ഏത് കാര്യത്തിനും ഒരുമിച്ചായിരുന്നു.ലിസി വലിയ ശുചിത്വമൊന്നും ഉള്ള കൂട്ടത്തിലല്ല.ഭക്ഷണം കഴിക്കുമ്പോൾകൈ കഴുകുകയോ നഖം വെട്ടുകയോ ചെയ്യാറില്ലായിരുന്നു.ലീനയ്ക്ക് ഇത് തീരെ ഇഷ്ടമായിരുന്നില്ല.ലിസി വഴിയരികിലുണ്ടാക്കുന്ന സാധനങ്ങൾ വാങ്ങി കഴിച്ചിരുന്നു.ഇതൊന്നും നല്ലശീലമല്ലെന്ന് ലീന പറഞ്ഞെങ്കിലും പിടിവാശിക്കാരിയായ ലിസി കൂട്ടാക്കിയില്ല. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ ലിസി വഴിയരികിൽനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചു.ലീന പറഞ്ഞിട്ടും അവൾ പിന്മാറിയില്ല.പിറ്റെദിവസം ലിസി സ്കൂളിൽ വന്നില്ല.കാരണമന്വേഷിച്ച്ചെന്ന ലീനയോട് ലിസിയുടെ അമ്മ പറഞ്ഞു "മോളെ,ലിസിക്ക് വയറിളക്കവും ഛർദ്ദിയുമാ,നീ പോയി കണ്ടോ."ലീന ലിസിയുടെ മുറിയിലെത്തി.ലിസി പറഞ്ഞു " ലീനേ നീയെന്നോട് ക്ഷമിക്കണം,നീ പറഞ്ഞതൊന്നും കേൾക്കാതെ നടന്നതിന് എനിക്ക് കിട്ടിയ ശിക്ഷയാണിത്.ഡോക്റ്ററും പറഞ്ഞത് അത് തന്നെയാണ്.ഇന്നുമുതൽ ഞാൻ ശുചിത്വമുള്ള കുട്ടിയായിരിക്കും." ലീനയ്ക്കും സന്തോഷമായി.ഇപ്പോൾ മനസ്സിലാല്ലേ 'ശുചിത്വമാണ് ശക്തി'. </story>
|