ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഈ അവധികാലം ദുഖകാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CNLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ അവധികാലം ദുഖകാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ അവധികാലം ദുഖകാലം

കൊറോണ എന്ന മഹാമാരി കാരണം മാർച്ച് 10 ന് അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനാൽ എനിക്ക് അധ്യാപകരോടും കൂട്ടുകാരോടൂം യാത്ര പറയുവാൻ സാധിച്ചില്ല.അതുപോലെതന്നെ പഠന യാത്ര പോവാനും പരീക്ഷ നടത്താനും സാധിച്ചില്ല എന്നത് വളരെയധികം ദുക്കമുണ്ടാക്കി.
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങിയ കൊറോണ ഇന്ന് ലോകത്താകെ കീഴടക്കുന്ന കാഴ്ചയാണ് കാണുന്നത്.അമേരിക്ക,ബ്രട്ടൻ,ഇറ്റലി,സ്പയിൻ,ഫ്രാൻസ്. തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും ദിനം പ്രതി ആയിരകണക്കിന് ആളുകൾക്കാണ് ജീവൻ ഹാനിയുണ്ടായിക്കിന്നത്.ലോകത്ത് ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ മരണപെട്ടു കഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്ന്ത്.
ഇങ്ങനെയൊക്കെയാണെൃങ്കിലിും നമ്മുടെ കേരളത്തിൻെ്റ പ്രവർത്തനം മാതൃകാപരമാണ്.പലകാര്യങ്ങളിലും കേരളം ഭാരതത്തിനും ലോകത്തിനും മാത‍കൃയാണ്.അതുപോലെ തന്നെയാണ് കൊറോണയെ നേരിടുന്ന കാര്യത്തിലും കേരളത്തിൻെ്റ പ്രവർത്തനം ദേശീയ മാധ്യമങ്ങളും അന്തർദേശീയ മാധ്യമങ്ങളും പ്രവർത്തനത്തെ സാതുകം നോക്കി കണ്ടു.
കേരളത്തെപോലെ ജനസാന്ദ്രതകൂടിയസ്ഥലത്ത് ഈ മഹാമാരിയെ പിടിച്ചു നിർത്താൻ ആഹോത്രം പ്രവർത്തിക്കുന്ന സർക്കാർ ,ജനതപ്രധിനിധിതകൾ ,വിവിധരാഷ്ടീയ കഷി നേതാക്കൾ, സന്നദ്ധ സംഘടനകൾക്കും അതോടൊപ്പം തന്നെ സ്വന്തം ജീവൻ പണയപ്പെടുത്തി ജോലിചെയ്യുന്ന ഡോക്ടർ മാർ,നഴ്സുമാർ ഉൾപെടുന്ന മെഡിക്കൽ ടീം അംഗങ്ങൾക്കും രോഗം ഭേതമായി വീട്ടിൽ തിരിച്ചെത്തിയ ആളുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ.എൻെ്റ കേരളം എത്ര സുരക്ഷിതം

വൈഗ.കെ
4 ചേലോറ നോർത്ത് എൽ. പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം