Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഈ കാലത്തെയും...
നമുക്ക് ചുറ്റും ഒരുപാട് പേർ സ്വയം മറന്ന് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. കൊറോണ എന്ന വില്ലൻ വൈറസിനെ തോൽപ്പിക്കാൻ വേണ്ടി അവർ കഠിനപ്രയത്നം ചെയ്യുമ്പോൾ സ്ഥിരം പതിവുകൾ ഒഴിവാക്കി നമ്മുടെ സമൂഹത്തിനു വേണ്ടി നിലകൊള്ളുവാൻ നമ്മുക്ക് സാധിക്കണം.അവരിൽ ഒരു ഭാഗം മാത്രമാണ് ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നഴ്സുമാർ.നിപ്പ എന്ന വൈറസിനെ കേരളം തോൽപ്പിച്ചപ്പോൾ നമ്മളിൽ ഒരാളായി നമുക്ക് വേണ്ടി പ്രവർത്തിച്ച ഒരു മാലാഖയുടെ ജീവൻ നഷ്ടപ്പെട്ടു. ലിനിയെ നമുക്ക് വേദനയോടെ ഓർക്കാം.ആ നല്ല ജീവിതത്തിന് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.വീടിനുപുറത്ത് അത്യാവശ്യത്തിന് മാത്രം ഇറങ്ങുക എന്ന സർക്കാർ നിർദ്ദേശം നമ്മൾ പാലിക്കാതെ ഇരിക്കുമ്പോൾ നമ്മുടെ സുരക്ഷയ്ക്കായി വെയിലും മഴയും കൊണ്ട് വഴിയരികിൽ നിൽക്കുന്ന പോലീസുകാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും എല്ലാം നന്ദി അറിയിക്കാം. ഈ കൊറോണയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. അതിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് വീടുകളിൽ തന്നെ ഇരിക്കാം.ഈ സമയം ഒരു പുനർചിന്തയ്ക്ക് ഉള്ള കാലഘട്ടം കൂടിയാണ്. എന്തൊക്കെയോ ആയിത്തീരാനുള്ള ഓട്ടത്തിനിടയിൽ നമ്മൾ അവഗണിച്ചത് നമ്മുടെ പാരമ്പര്യങ്ങളെയാണ്. മലരണിക്കാടുകളും മരതകകാന്തിയും കേരം തിങ്ങും കേരള നാടും നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളും പച്ചപുതച്ച നെൽപ്പാടങ്ങളും നമുക്ക് അന്യമായി തീർന്നിരിക്കുന്നു. നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് നിയന്ത്രണാതീതമായി വർദ്ധിച്ചിരിക്കുന്നു. കോവിഡ് കാലത്താണ് ഇതിനൊരു മാറ്റം വരുന്നത്.അതുപോലെ നമ്മുടെ ഫലഭൂയിഷ്ഠമായ മണ്ണ് തരിശിട്ട് അന്യസംസ്ഥാനങ്ങളുടെ വിഷം നിറച്ച ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന നമ്മൾ ലോക്ഡൗൺ കാലത്ത് അതീവ ഭീതിയിലാണ്. പണം എത്രയുണ്ടായാലും ഭക്ഷണസാധനങ്ങൾ കിട്ടാതെ വരുമോ എന്ന ഭയമാണ്.നമ്മുടെ മണ്ണിൽ ഫ്ലാറ്റുകൾ മാത്രം കെട്ടി പൊക്കുന്ന രീതി മാറ്റി പാരമ്പര്യ കൃഷിരീതി യിലേക്ക് മാറാനുള്ള അവസരം കൂടിയാണ് ഇത്.അങ്ങനെ വരുമ്പോൾ കോവിഡ് എന്ന മഹാമാരി മാത്രമല്ല പല രോഗങ്ങളും നമ്മളെ വിട്ടുമാറുന്നതായി നമ്മുക്ക് കാണാം. ഈ കൊറോണ കാലം അകലം പാലിച്ചും അല്പം ചിന്തിച്ചും ഒരു തിരിച്ചറിവിന്റെ കാലമാക്കാം. സർക്കാരിന്റെ ബ്രേക്ക് ദ് ചെയിൻ എന്ന പദ്ധതിയിൽ നമുക്കും പങ്കുചേരാം.നമ്മുടെ സുരക്ഷയ്ക്കുവേണ്ടി സ്വന്ത സുരക്ഷ മറന്നവർക്കു നമ്മൾ സുരക്ഷയാകണം. കൈത്താങ്ങലുകൾ നൽകി നമ്മുക്ക് മുൻപോട്ടു പോകാം.അങ്ങനെ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാക്കാം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|