എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

ആഗോളതാപനം കാലങ്ങളായി നിരന്തരം ചൂടുപിടിച്ച് ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. കൊടും വേനലിൽ പുഴകൾ വറ്റി വരളുമ്പോഴും സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേല്പിക്കുമ്പോഴും നാം ആഗോളതാപനത്തെ കുറ്റം പറയുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. വനങ്ങൾ വെട്ടി നശിപ്പിക്കുന്നതും കൽക്കരി, ഫോസിൽ എന്നിവയുടെ അമിത ഉപയോഗവുമാണ് ഈ അവസ്ഥയിലേക്ക് നമ്മുടെ ഭൂമിയെ എത്തിച്ചത് . ഈ നിലയ്ക്ക് 2100 ആകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയരും. ഏപ്രിൽ 22 ഭൗമ ദിനത്തിൽ തന്നെ ചെടികൾ വെച്ച് പിടിപ്പിച് നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം.

ആര്യ. എ.എസ്
9.E എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം