സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പ്രകൃതിയുടെ പക
പ്രകൃതിയുടെ പക
കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയിരുന്നു. പ്രകൃതിവൈവിധ്യം കൊണ്ടും നല്ല മനുഷ്യരെ കൊണ്ടും സമ്പന്നമായ നാട്. അതിനാൽ തന്നെ ഒരു ദുരന്തവും ആ നാടിനെ കഷ്ടപ്പെടുത്തിയില്ല. എന്നാൽ ഇത് വർഷങ്ങൾക്കു മുൻപ്. ഇന്ന് കേരളം വികസനത്തിന്റെ പാതയിലാണ്. കേരളം പണത്തിന്റെ പുറകെയാണ്. അതിനാൽ തന്നെ കേരളത്തിന്റെ പ്രകൃതിയെ അത് സാരമായി ബാധിച്ചു. കേരളത്തിന്റെ പ്രകൃതി- വൈവിധ്യങ്ങൾ നശിച്ചു. അതിനാൽ തന്നെ കേരളത്തെ ദുരന്തങ്ങൾ വിഴുങ്ങാൻ തുടങ്ങി വർഷം - 2019 കേരളം അതിന്റെ വികസനത്തിന്റെ പരമോന്നതിയിൽ എത്തി നിൽക്കുന്നു. എന്നാൽ അത് അറിയുന്നില്ല അതിന്റെ നാശത്തിലേക്ക് ഇനി അധികം നാൾ ഇല്ല എന്ന്. ഒരു പ്രളയം കേരളത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം തകർത്തെറിഞ്ഞു കടന്നുപോയി. അപ്പോൾ പ്രകൃതി വിചാരിച്ചു ഇതുകൊണ്ട് മനുഷ്യർ തന്നോടുള്ള ക്രൂരത നിർത്തുമെന്ന്. എന്നാൽ മനുഷ്യർ പാഠം പഠിച്ചില്ല ,അവർ വീണ്ടും തുടർന്നു. എന്നാൽ അടുത്ത വർഷം തന്നെ വന്ന അടുത്ത പ്രളയം കൊണ്ടും അവർ പാഠം പഠിച്ചില്ല. അപ്പോഴെല്ലാം പ്രകൃതി മനുഷ്യർക്കെതിരെയുള്ള ഒരു വലിയ ആയുധം തയ്യാറാക്കുക ആയിരുന്നു. 2020 വലിയ കുഴപ്പമൊന്നും ഇല്ലാതെ മനുഷ്യർ കടന്നു വന്ന വർഷം ആരും അറിഞ്ഞില്ല പ്രകൃതി അതിന്റെ വജ്രായുധം ഉപയോഗിക്കാൻ പോകുകയാണെന്ന്. ചൈനയിലെ വുഹാനിൽ ആ ആയുധം ആദ്യം ഉപയോഗിച്ച്അവിടം കൊണ്ട് തീർന്നെന്നു കരുതിയ മനുഷ്യർക്ക് ഇടയിലേക്ക് ഒരു ഇടിത്തീ പോലെ അത് പെയ്തിറങ്ങി, ലോകം മുഴുവൻ അത് പിടിച്ചടക്കി. മനുഷ്യരുടെ ശീലങ്ങളെ എല്ലാം നിർത്തി അത് വീട്ടിലിരുത്തി. ഇന്ന് ലോകം മുഴുവൻ അതിനെ ഭയക്കുന്നു. അതിലൂടെ പ്രകൃതി തനിക്കും മറ്റു ജീവജാലങ്ങൾക്കും സുഖം വരുത്തി, ആകാശം പുകമാറി അതിന്റെ സ്വാഭാവികമായ നിറത്തിലേക്ക് തിരിച്ചെത്തി. വെനീസിലെ കായലുകളിൽ ഡോൾഫിനും അരയന്നങ്ങളും തിരിച്ചെത്തി. കേരളത്തിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപ് വർഷങ്ങൾക്കുശേഷം ദൃശ്യമായി. അങ്ങനെ ഒട്ടേറെ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ്യമാകുന്നു. ഇത് പുതുയുഗ പിറവിയിലേക്ക് ഉള്ള ഒരു ചുവടുവെപ്പാണ്. ഈ ദുരന്തമെങ്കിലും മനുഷ്യരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം