സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സംരക്ഷിക്കൂ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ സംരക്ഷിക്കൂ
                 പ്രകൃതിയുടെ മനോഹാരിത നമുക്ക്  വർണ്ണിക്കാൻ ആവുന്നതിലും അപ്പുറമാണ് .പച്ചവിരിച്ച കുന്നുകളും  പുൽമേടുകളും അവയ്ക്ക് മുകളിലായി ഒഴുകുന്ന മേഘങ്ങളും തലയുയർത്തി നിൽക്കുന്നന്ന് മരങ്ങളും  ചെടികളും. ഇവയ്ക്കിടയിൽ ഹരിതഭംഗിയാൽ നിറഞ്ഞ വലിയ കാടുകൾ. മുത്തു പൊഴിയുംപോലെ ഒഴുകുന്ന  നദികളും അരുവികളും. പല വർണ്ണങ്ങളിൽ പൂത്തു വിടർന്നു നിൽക്കുന്ന പൂക്കൾ. പ്രകൃതിയുടെ ചേല് ആരെയും  ആകർഷിക്കുന്നു .പ്രകൃതിയുടെ ഭംഗി പറഞ്ഞാൽ തീരില്ല.
                 ഈ പ്രകൃതിയുടെ മനോഹാരിത മനുഷ്യൻ തന്നെയാണ് നശിപ്പിക്കുന്നത് .പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയുടെ മനസ്സ് മനുഷ്യൻ തന്നെയാണ് വേദനിപ്പിക്കുന്നത്. പാടങ്ങളും വയലുകളും നികത്തുമ്പോഴും  മലകൾ ഇടിച്ചു തകർക്കുമ്പോഴും മനുഷ്യൻ ഒരു കാര്യം മറന്നുപോകുന്നു,മനുഷ്യന്റെ നിലനിൽപ്പിന് കാരണം തന്നെ  പ്രകൃതി എന്ന അമ്മയാണ്.ഇതാണ്   പ്രകൃതി ഇപ്പോൾ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഓരോ പ്രളയവും ഉരുൾപൊട്ടലും പ്രകൃതിയുടെ  സങ്കടവും .രോദനവും ആണ്.കൃഷി ചെയ്യുന്നി ടത്ത് ഫാക്ടറികളും വലിയ സൗധങ്ങളും പണിതും മണ്ണിൽ അലിയാത്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചും മനുഷ്യൻ പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ്.
                 പ്രകൃതിയുടെ സങ്കടം കാരണം പതിയെ മകനായ മനുഷ്യന് മാറ്റിയെടുക്കാവുന്നതാണ്.നമുക്ക് മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കാം.ഇതിലൂടെ നമുക്ക് ശുദ്ധവായു ശ്വസിക്കാം.വായു മലിനീകരണം നമുക്ക് പതിയെ ഒഴിവാക്കാം .പ്രകൃതിക്ക് അനുയോജ്യമായ സാധനങ്ങൾ കൊണ്ട്  ഉപകരണങ്ങൾ നിർമ്മിക്കാം.   പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിയാത്ത വസ്തുക്കൾ ഉപയോഗിക്കാതിരിക്കാം.ഓരോ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാം.ഇങ്ങനെ നമുക്ക് വിഷ വിമുക്തമായ പച്ചക്കറികൾ കൃഷി ചെയ്തെടുക്കാം. പതിയെ പതിയെ നമ്മുടെ അമ്മയായ പ്രകൃതിയുടെ ഭംഗി നമുക്ക് തിരിച്ചു കൊണ്ടുവരാം
ഇവാനിയ ടി.എ
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം