ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഒരു കളിപ്പാവ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കളിപ്പാവ

ആദ്യമായ് മുത്തശ്ശി തന്ന കളിപ്പാവയെ വിടാതെ ചേർത്തു പിടിച്ചു നടന്നവൾ
ഒരുപാട് കളിയും ചിരിയും പിണക്കവും കുഞ്ഞു രഹസ്യവും പാവയുമായവൾ പങ്കുവച്ചു.........

മുത്തശ്ശിക്കരികിൽ കഥ കേട്ടുറങ്ങുമ്പോൾ,പാട്ടുകൾ പാടുമ്പോൾ, എന്തിനും ഏതിനും അവളുടെ കൈകളിൽ ആ കളിപ്പാവയും ഉണ്ടായിരുന്നു
അവൾ വളർന്നു കൂടെ അവളുടെ മോഹവും ഇഷ്ടവും ........

മുറിയിലെ മൂലയിൽ പഴയൊരു ട്രങ്കിൽ നിന്നവളുടെ പഴയ പ്രിയതോഴിയെ തിരികെ കിട്ടി
മുഷിഞ്ഞ് ,നരച്ച് , പഴകി , പൊടിപ്പിടിച്ചിരിക്കുന്ന പാവയെ നിസംശയം ദൂരേക്കെറിഞ്ഞു കളഞ്ഞവൾ ..........

സ്നേഹവും കരുണയും ദൂരെ കളഞ്ഞു കൊണ്ട്
ഒരു കാറിൽ ദൂരേക്ക് മറയുന്നതും നോക്കി മനംനൊന്ത് പിടഞ്ഞു കേഴുന്നു ആ വീട്ടു പടിക്കൽ പഴകി , നരച്ച ഒരു കളിപ്പാവ.............

ഹരിത എച്ച്
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ