ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തെയും നാം മറികടക്കും
ഈ ദുരന്തകാലത്തെയും നാം മറികടക്കും
എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ! അങ്ങനെയൊരു ദുരിതാ വസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കൊ വിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ 'ലോക്ക് ഡൗൺ' ആക്കിയിരിക്കുകയാണ്. ഒന്ന് തുമ്മാനെടുക്കുന്ന സമയം മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചു കൊണ്ട് ആളിപ്പടരാൻ. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാൻ വിസമ്മതിച്ചെങ്കിൽ ഇന്ന് വീട്ടിലിരിക്കാത്തതാണ് സമൂഹത്തിനും സർക്കാരിനും തലവേദന. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരു വഴിയെ നമ്മുടെ മുന്നിലുള്ളൂ; വീട്ടിലിരിക്കുക. സമൂഹവുമായി അകലം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയെയും നമുക്ക് അങ്ങനെ നേരിടാം.രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചു പൂട്ടി സ്വയം തടവറ തീർക്കുന്നു. കോവിഡ് 19 എന്ന ചികിത്സയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടക്കുന്നത്. ഇത്തിരിയില്ലാത്ത വൈറസിന് മുന്നിൽ ലോകം നിശ്ചലം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം