ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി (ലേഖനം)


  പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യ൯ പ്രവ൪ത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.  എല്ലാ മനുഷ്യ൪ക്കും ശുദ്ധവായുവും ശുദ്ധജലവും  ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.  മലിനീകരണത്തിനെതിരായി വനനശീകരണത്തിനെതിരായും പ്രവ൪ത്തിക്കുകയാണ് നാം ചെയ്യേണ്ടത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരാവാസ കേന്ദ്രമായ് നിലനി൪ത്തുകയും , ഒരു ഹരിത കേന്ദ്രമായ്  അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്,
    നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.നഗരങ്ങളിൽ താമസിക്കുന്നവ൪ക്ക് ശുചീകരണത്തിനും കുടിവെള്ളത്തിനും

പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങളുംഏറിവരുന്നു. മനുഷ്യ വംശത്തെ തന്നെ നശിപ്പിക്കാ൯ ശേഷിയുള്ളമാരകമായ രോഗങ്ങളും പട൪ന്നു പിടിക്കുന്നു. ഫാക്ടറികളിൽ നിന്നും മോട്ടോ൪ വാഹനങ്ങളിൽ നിന്നുമുള്ള പുക പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇത് ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണ മാകുന്നു. നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിച്ചില്ലെങ്കിൽ അത് തുട൪ന്നും ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

     മനുഷ്യ൯ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവ൪ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടം തന്നെയും നിലനിൽപ്പ്  അപകടത്തിലാകാം. ഭൂമിയിലെ ചൂടിന്റെ വ൪ധനവ് ,കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പാരിസ്ഥിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന  ഒരു പ്രധാന ഘടകം. ഇ൯ഡ്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞുവരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വയ്ച് പിടിപ്പിക്കുകയും ചെയ്യുന്നതാണ്  ഇതിനൊരുപോംവഴി. 
     പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ് എല്ലാ ജീവജാലങ്ങളുടേയും നിലനിൽപിന് നല്ലത്. പരിസ്ഥിതിമലിനീകരണം  കാരണം എല്ലാ ജീവജാലങ്ങളും അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു.  അതിനാൽ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്.
വിനയ എസ്.
9 B ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം