Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റപ്പെണ്ണ്
പൂവിൻമേലൊരു പൂ പോലെ
ആടിയിരിക്കും പൂമ്പാറ്റേ...
ആരു നിനക്കീ ചിറകേകി?
ആരു നിനക്കീ നിറമേകി?
പൂമ്പൊടി ചൂടിയ നിൻ മേനി
എന്തു തിളക്കം പൂമ്പാറ്റേ..
ഒന്നു തലോടാൻ കൊതിയായി
കൂടെ പാറാൻ കൊതിയായി
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ
കൂടെ പോരൂ പൂമ്പാറ്റേ...
|