ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റപ്പെണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റപ്പെണ്ണ്


പൂവിൻമേലൊരു പൂ പോലെ
ആടിയിരിക്കും പൂമ്പാറ്റേ...
ആരു നിനക്കീ ചിറകേകി?
ആരു നിനക്കീ നിറമേകി?
പൂമ്പൊടി ചൂടിയ നിൻ മേനി
എന്തു തിളക്കം പൂമ്പാറ്റേ..
ഒന്നു തലോടാൻ കൊതിയായി
കൂടെ പാറാൻ കൊതിയായി
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ
കൂടെ പോരൂ പൂമ്പാറ്റേ...
 

ദേവീകൃഷ്ണ
4 A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത