ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം*

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം | color= 5 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പ്രധാനം

അമ്മുവിനുും അപ്പുവിനുും രാവിലെ എഴുന്നേറ്റ ഉടൻ ചായയുും പലഹാരവും കിട്ടണും. പല്ല് തേക്കാൻ പോലും അവർക്ക് മടി ആണ്. അമ്മ എപ്പാേഴുും അവരാേട് പറയും.’ അമ്മൂ, അപ്പൂ ശരിയായി പല്ല് തേച്ചില്ലെങ്കിൽ കീടാണുക്കൾ വന്ന് പല്ല് കേടുവരുും.കൈ കഴുകിയില്ലെങ്കിൽ കീടാണുക്കൾ വയറിനകത്തെത്തിഅസുഖങ്ങൾ വരുത്തും’. അമ്മുവിനുും അപ്പുവിനുും ഇതൊന്നും കേട്ടിട്ട് ഒരു കുലുക്കവും ഉണ്ടായില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പാേൾ അമ്മുവിന് കഠിനമായ ഛർദിയുും വയറുവേദനയുും വന്നു ഒരാഴ്ച്ചയോളം ആശുപത്രിയിൽ കിടന്നു.അപ്പാേൾ അമ്മ ചാേദിച്ചു, ‘ഇപ്പാേൾ ഞാൻ പറയാറുള്ളത് ശരിയാണെന്ന് മനസ്സിലായില്ലേ ? ‘ ഡോക്ട൪ പറഞ്ഞത് കേട്ടില്ലേ ? ശുചിത്വ കുറവ് കാെണ്ടാണ് അസുഖം വന്നത്. ഈ സമയം അപ്പു ഓടി വന്നു പറഞ്ഞു. അമ്മേ, ഞങ്ങൾ ഇനി ശരിയായി പല്ല് തേക്കുകയുും, കുളിക്കുകയുും, കൈ കഴുകുകയും എല്ലാം ചെയ്യാം.

സാധിക കെ എസ്
4 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ