ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം*

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം പരമപ്രധാനം

ഒരു ദിവസം സ്കൂൾ അസംബ്ലി നടക്കുകയായിരുന്നു അസംബ്ലി കഴിഞ്ഞ് നാലാം ക്ലാസ് അദ്ധ്യാപകൻ ക്ലാസിൽ വന്നു ക്ലാസ് ലീഡറിനോട് അദ്ധ്യാപകൻ ചോദിച്ചു :അശ്വതി , ഇന്ന് ആരൊക്കെയാ അസംബ്ലിക്ക് വരാതിരുന്നത് അശ്വതി:"ഇന്ന് എെശ്വര്യ ഒഴിച്ച് ബാക്കി എല്ലാവരും വന്നു "അദ്ധ്യാപകൻ എെശ്വര്യ യോട് : "എന്താ എെശ്വര്യേ,നീ വരാഞ്ഞെ നിനക്ക് കുറച്ച് നേരത്തെ വന്നൂടെ ?"അപ്പോൾ എെശ്വര്യ പറഞ്ഞു :"അത് സാർ,ഞാൻ നേരത്തെ വന്നതാണ് അപ്പോൾ ക്ലാസ് മുറി ആകെ അലങ്കോലമായി കിടക്കുന്നു ഇന്നത്തെ സ്കോഡുകാർ അടിച്ചിട്ടുമില്ല ഞാൻ ചൂലെടുത്ത് അടിച്ചു തീർന്നപ്പോൾ അസംബ്ലി കഴിഞ്ഞിരുന്നു സോറി സാർ, സാർ തന്നെയല്ലെ പറഞ്ഞെ അറിവുപോലെ പ്രധാനമാണ് ശുചിത്വമെന്നും "അപ്പോൾ അദ്ധ്യാപകൻ പറഞ്ഞു: "എെശ്വര്യയെ എല്ലാവരും മാതൃകയാക്കാം എെശ്വര്യയെ പോലെ എല്ലാവരും ആയാൽ ഈ ക്ലാസിനെയല്ല ഈ സ്കൂളിനെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും ....കുട്ടികളെ ..., അറിവുപോലെ തന്നെ ശുചിത്വവും പ്രധാനമാണ്...

ആദിത്യ സുനിൽ എസ്
7 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ