കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധത്തിൻറെ കേരളാമാതൃക
കോവിഡ് പ്രതിരോധത്തിൻറെ കേരളമാതൃക
ലോകമാകെ ഭീതി വിതച്ച കോവിഡ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിലെ രീതിയെ പ്രകീർത്തിക്കുകയാണ് വേണ്ടത്. എത്ര പറഞ്ഞാലും മതി വരില്ല. കേരള സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വളരെയധികം പ്രശംസിക്കേണ്ടതുണ്ട്. കേരളത്തിലെ ഈ നടപടികളെല്ലാം തന്നെ കർശനവും മനുഷ്യത്വപരവും ആണ്. അതിൽ യാതൊരു സംശയവും വെച്ചു പുലർത്തേണ്ടത് ഇല്ല. രോഗവ്യാപനം തടയാൻ ആയുള്ള നടപടികൾ, കോവിഡ് സംശയമുള്ളവരെ അന്വേഷണ വിധേയമാക്കൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ എന്നിങ്ങനെയുള്ള കർശന നടപടികളും ചികിത്സയും സർക്കാർ ഉറപ്പാക്കി. ഇവിടുത്തെ ഉയർന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനം ഉള്ള സംസ്ഥാനമാക്കി മാറ്റാൻ സഹായമായി. ഭീതിയിലാഴ്ത്തിയരോഗം തടയാൻ കേരളം മുന്നിട്ടിറങ്ങുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം സന്തുഷ്ടത പുലർത്തി വ്യാകുലത ഉണർത്താതെ വിജയം നേടുകയാണ്. കൂടാതെ ഇത്രയധികം ജനസംഖ്യ ഉണ്ടായിട്ടും അത് പോലും വകവെക്കാതെ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ കേരളം മുന്നിൽ നിൽക്കുന്നു. എല്ലാം തരണം ചെയ്യുക എന്നത് കേരളത്തിലെ ഓരോ വ്യക്തികളുടെയും നിശ്ചയദാർഢ്യമാണ്. അത് നേടുക തന്നെ ചെയ്യും.കോവിഡിനെ തുരത്തി നാടിനെ സംരക്ഷിക്കാൻ ഓരോരുത്തരും പൊരുതുകയാണ്. ഡിസംബർ അവസാനത്തോടെ ജനഭീതി ഇളക്കിമറിച്ചു കൊണ്ട് കടന്നുവന്ന കോവിഡ് ഇപ്പോഴും അതായത് ഇന്ന് ഏപ്രിൽ പകുതി വരെയും പടരുന്ന അവസ്ഥയാണ് ലോകമെമ്പാടും കാണുന്നതും കേൾക്കുന്നതും. എന്നതിലുപരി ചൈന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുന്നു. വളരെ സങ്കടകരമായ വാർത്തകളാണ് അവിടെ നിന്നും കേൾക്കാൻ സാധിക്കുന്നത്.എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അവർ.എന്നാൽ കേരളത്തിൽ രോഗം പിടിപെടാതെ ഇരിക്കുവാനും അതിലുപരി അതിനെ പ്രതിരോധിച്ച് നിർത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തി കഴിഞ്ഞു.അതിൽ എടുത്തു പറയേണ്ടത് നമ്മുടെ ലോകത്താകമാനം പ്രഖ്യാപിച്ച ലോക് ഡൗൺ ആണ്. ഇത് പ്രഖ്യാപിച്ചത് മുതൽ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ സുരക്ഷയ്ക്കായി കൈകോർക്കുകയാണ്. ഇത് ജനങ്ങളിൽ ഭീതി ഉണർത്തുന്നില്ലഇത് ജനങ്ങളിൽ ഭീതി. കാരണം സർക്കാർ ഇതിനുവേണ്ടി മുന്നൊരുക്കങ്ങൾ നടത്തി കഴിഞ്ഞിരിക്കുന്നു. ജനങ്ങൾക്ക് പ്രത്യേക സേവനങ്ങളും ഇതിലൂടെ ഏർപ്പെടുത്തി. സുരക്ഷയ്ക്കായി അണിചേരുക. നാം ഏവരുടെയും പ്രയത്നം നമുക്ക് സംതൃപ്തി നൽകട്ടെ. കേരളത്തിലെ ശക്തി നാം ഓരോരുത്തരുമാണ്. തോറ്റു പിൻമാറുകയില്ല വേണ്ടത്.വിജയം നേടുകയാണ് ലക്ഷ്യം. പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി......
|