Schoolwiki സംരംഭത്തിൽ നിന്ന്
അകലം
കരയല്ലേ നീയെൻ മലരുകളേ ,
ഞാൻ നട്ടു നനച്ച സ്വപനങ്ങളേ...
മഴയായിരുന്നു പുറത്ത് ..
എന്നെ ഏറെ മോഹിപ്പിക്കും കുളിർമഴ!
കനലെരിയുകയാണകം നൊമ്പരപ്പുകയാൽ
ആത്മനൊമ്പരത്തിൻപാതയിൽ,
മോഹത്തിൻ മാറാലയിൽ
ഇന്നലെകളുടെ വസന്തങ്ങളും
നിന്റെ ഓർമകളും
കുടുങ്ങിക്കിടക്കുന്നു.!
സ്വർണ നൂലിനാൽ
സ്വപ്നങ്ങൾ നെയ്തെടുത്ത കാലങ്ങൾ...
സ്വാതന്ത്ര്യത്തിൻ ചിറകിൽ
പാറി നടന്ന കോലങ്ങൾ ....
മാഞ്ഞുവോ ഭൂമിയിൽ?
പ്രകൃതിയുടെ ക്രൂരമാം അമ്പുകളേറ്റിതാ
മർത്യരോരോന്നായ് വീഴുന്നു .!
ഭാവിതൻ പ്രതീക്ഷകളുമിന്നിതാ
മഴപ്പാറ്റതൻ ജന്മംപോൽ
മണ്ണോടു ചേർന്നു മറയുന്നു.
എങ്ങും മുഴങ്ങുന്നു നിലവിളികൾ ...
(ഭയമില്ലാത്താരുണ്ടീ മന്നിടത്തിൽ?)
ആത്മാവിൻ രോദനം പക്ഷെ ആര് കേൾക്കാൻ?
പൊലിയാതിരിക്കുവാനൊരു ജീവനും
പിറക്കാതിരിക്കട്ടെയീ ഭൂമിയിൽ ....
മാലാഖമാർ വന്നിറങ്ങുകയായ്
പോരാടുവാൻ രാപ്പകൽ ഭേദമെന്യേ ...
മർത്യന്റെ മിഴിയിൽ നിന്നിരുളു മാറ്റാൻ
വരുവതാരോ?
ആ സുദിനമിനിയെന്നോ?
|