സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം
പ്രകൃതിയെ സംരക്ഷിക്കാം
പണ്ട് നമ്മുടെ പൂർവികർ ജീവിച്ചിരുന്ന കാലത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ നാളുകളിലേക്ക്. അന്നൊക്കെ ആശുപത്രികൾ കുറവായിരുന്നു അതോടൊപ്പം രോഗികളും രോഗവും. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നവർക്ക് അത്ര പെട്ടന്നൊന്നും രോഗം വരില്ലായിരുന്നു. കാരണം അവർക്ക് രോഗപ്രതിരോധശക്തിയും ശുചിത്വവും ഉണ്ടായിരുന്നു. ചുട്ടു പൊള്ളുന്ന വെയിലിൽ ഒരുമിച്ചു മടി കൂടാതെ കൃഷിയും മറ്റു ജോലികളും ചെയ്തിരുന്ന അവർക്കു A.C.യിലിരിക്കുന്ന സുഖം അറിയാൻ സാധിക്കില്ലെകിലും അത്ര പെട്ടനൊന്നും യാത്ര പറയേണ്ടി വരില്ലായിരുന്നു. അന്ന് അവർ കാത്തുസൂക്ഷിച്ചിരുന്ന പറമ്പുകളും ജലസ്രോതസ്സുകളും ഇന്ന് കെട്ടിടങ്ങളും വീടുകളും കൊണ്ട് നിരന്നിരിക്കുകയാണ്. പ്രകൃതിയടെ വരദാനങ്ങളായ വൃക്ഷങ്ങൾ ഇന്ന് കാണാനേ ഇല്ല. വെയിലിൽ തണലായി ശുദ്ധ വായുതരുന്ന അവരെ വെട്ടിമുറികയാണ് നമ്മൾ. വെട്ടിമുറിച്ചോട്ടെ അതിന് പകരം വേറെയൊരു മരം നടാനോ നട്ടാൽ തന്നെ പരിപാലിക്കാനോ നമ്മൾ കുട്ടാക്കാറില്ലറില്ല. ആഴ്ചയിൽ ഒരുദിനം ശുചിത്വദിനമായി ആചരിക്കണം എന്ന് പറയുന്ന നമ്മൾ മാസത്തിലൊരിക്കലെങ്കിലും നമ്മുടെ വീടും പരിസരവും വൃത്തിയാകാറുണ്ടോ? നമ്മൾ അനുഭവികേണ്ടി വരുന്ന ഓരോ പ്രകൃതിഷോഭങ്ങളും നൽകുന്ന തിരിച്ചറിവ് നമ്മൾ പരിഗണിക്കാറില്ല. പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് വെള്ളപ്പൊക്കമോ മറ്റ് പ്രകൃതിഷോഭങ്ങളോ ഉണ്ടാവില്ല. മഴ അധികം പെയുന്നുണ്ടെകിൽ അത് ജലസ്രോതസുകളിലേക്കല്ലേ പോകേണ്ടത് അതൊക്കെ നികത്തി വീടുകൾ പണിയുന്നു. മരങ്ങളുണ്ടായിരുന്നെങ്കിൽ അവയ്ക്കും വേണ്ടി വരും വെള്ളം അതുമാത്രമല്ല മണ്ണൊലിപ്പ് വേരുകൾ തടയുകയും ചെയ്യും. നമ്മൾ ഒരു ചെറിയ പനി വരുമ്പോൾ തന്നെ ആശുപത്രികളിലേക്ക് പോകേണ്ട ആവശ്യമില്ല; നന്നായി ഒന്ന് ആവികൊണ്ട് പനിക്കൂർക്ക, തുളസി, മുയൽച്ചെവിയൻ, കുരുമുളക് എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങൾ ഉപയോഗിക്കണം. അല്ലാതെ മരുന്നുകഴിച്ചു ഉള്ള രോഗപ്രതിരോധ ശക്തി നശിപ്പിക്കരുത്. രോഗപ്രതിരോധ ശേഷി ഈ കോവിഡ് കാലത്ത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. രോഗപ്രതിരോധശേഷി കൂട്ടാൻ ഡോക്ടർ നൽകുന്ന മരുന്നിനേക്കാൾ നല്ല മരുന്ന് നമ്മുടെ കൈതുമ്പത്തുണ്ട്. അല്ലാതെ രോഗപ്രതിരോധശേഷി കൂട്ടി മറ്റ് രോഗങ്ങൾ വരുത്തിവയ്ക്കരുത്. കൊഴുപ്പ, ഇല്ലകറികളായ മുരിങ്ങയില, ചീര, എന്നിവ കഴിക്കുക. നമ്മുടെ വീട്ടിൽത്തന്നെ പച്ചക്കറികൾനട്ട് അവയുടെ ഫലങ്ങൾ ഉപയോഗിക്കുക. മാങ്ങാ, ചക്ക, പേരക്ക, നാരങ്ങ, എന്നിങ്ങനെ നമ്മുടെ വീട്ടിൽത്തനെയുണ്ടാകുന്ന പഴങ്ങൾ കഴിക്കുക. കറികളിൽ കറിവേപ്പില ഉപയോഗിക്കുക. കറിവേപ്പില വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കുക. അണുബാധ അകറ്റാനായി ആരിവേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുക. തുമ്പ, ആരിവേപ്പില എന്നിവ പറിച്ചു വെയിലത്തിട്ട് വൈകിട്ടു പുകച്ചാൽ കിടാങ്ങൾ, അണുബാധകൾ, പ്രാണികൾ എന്നിവ നശിക്കും. ലോക്കഡോൺ കാലത്ത് കൃഷി ചെയ്തും മണ്ണിളക്കി മറിച്ചും നമുക്ക് കോവിഡിനെ പ്രതിരോധികാം. മാസ്ക് ധരിച്ചും, വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും, കൂട്ടം കൂടാതെയും, പൊതുസ്ഥലത്തു തുപ്പാതെയും, അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചും നമ്മുക്ക് കോവിഡിനെ പ്രതിരോധികം കോവിഡ് കാലം ശുചിത്വത്തോടും പ്രകൃതിയുമായി ഇണങ്ങി മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ