ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1392 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാടുഴലന്നൊരു നേരം മനുജരിൽ
നെഞ്ചകമെരിയുകയാണല്ലോ
ജാഗ്രത വേണം എല്ലാവർക്കും
അകലം പാലിച്ചിടേണം

മരണം മാടി വിളിക്കും വഴികളെ
മഹാമാരി തൻ ഇരുണ്ട വഴികളെ
കരളുറപ്പോടെ നേരിടുവാൻ
മർത്ത്യൻ അവൻതൻ ജീവിതചര്യയിൽ
ശുചിത്വ പടവുകൾ കയറിടാം

മഹാമാരിയെ അതിജീവിക്കുവാൻ
ശ്രദ്ധിച്ചിടണം നാം എല്ലാം
പാലിച്ചീടാം ശുചിത്വ നിയമങ്ങൾ
ഒന്നിച്ചൊന്നായി മുന്നേറാം

പതിയെ നമ്മുടെ ജീവിതവഴികളിൽ
പകലോൻ തെളിഞ്ഞു ചിരിതൂകും
നാടുഴലന്നൊരു നേരം
നെഞ്ചകമെരിയുകയാണല്ലോ.......
 

മീഖൽ ജോർജ്
8 B എസ് എൻ എച്ച് എസ് എസ് നങ്കിസിറ്റി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത