സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/മഴയോട് ഒരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഴയോട് ഒരു കവിത

മഴയോടൊരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു
ഏതോ മഴയിൽ ഉടഞ്ഞയെൻ ബാല്യം
മറ്റേതോ മഴയിൽ തിരിച്ചു കിട്ടി
മുത്തുകൾ പോലെൻ മനസ്സിൽ പെയ്ത മഴ
കാർമേഘങ്ങൾ മൂടിക്കെട്ടിയ എൻ മനസ്സിൽ
ശാന്തമായ് പെയ്തൊഴിഞ്ഞ മഴ
ഇറ്റിറ്റു വീണ മഴത്തുള്ളികൾ
എൻ മനസ്സിൽ കുളിർമയേകി
മഴയുടെ ഭംഗി ആസ്വദിച്ച കാലം ഞാൻ മറന്നു
മഴയോട് ഒരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു
 

അലീന സജി
10 E സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂര്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verification|name=Manu Mathew| തരം= കവിത }]