മഴയോടൊരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു
ഏതോ മഴയിൽ ഉടഞ്ഞയെൻ ബാല്യം
മറ്റേതോ മഴയിൽ തിരിച്ചു കിട്ടി
മുത്തുകൾ പോലെൻ മനസ്സിൽ പെയ്ത മഴ
കാർമേഘങ്ങൾ മൂടിക്കെട്ടിയ എൻ മനസ്സിൽ
ശാന്തമായ് പെയ്തൊഴിഞ്ഞ മഴ
ഇറ്റിറ്റു വീണ മഴത്തുള്ളികൾ
എൻ മനസ്സിൽ കുളിർമയേകി
മഴയുടെ ഭംഗി ആസ്വദിച്ച കാലം ഞാൻ മറന്നു
മഴയോട് ഒരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു