ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (ീാൈീ൩൪)
കജീവിത സത്യം (കവിത)

നിശബ്ദമാം ഈ നിശാ സാഗര തീരത്ത് നിലാവിൻ പൊന്നൊളി ചിന്തുന്ന നേരത്ത് നാളെ തൻ പ്രതീക്ഷകൾ നെയ്യും മനസ്സോടെ ഞാനും നിലാവിനെ നോക്കി നിന്നു.

ഒരിലത്തുമ്പിലെ നീർക്കണം പോലെയീ ഭൂവിൽ നമ്മുടെ മർത്യജന്മം വിണ്ണിലെ മാരിയായ് പെയ്തിറങ്ങി ഈ തളിരിലത്തുമ്പിൽ തങ്ങിനിൽക്കേ

ജനനം മുതൽ അതിനന്ത്യം വരെ ഒരു നീർതുള്ളി പോൽ ഈ ജീവിതം നിമിഷനേരം കൊണ്ട് ഭൂമിയിൽ നിപതിക്കാൻ ഒരുങ്ങി നിൽക്കും മർത്ത്യ ജന്മം പോലും

അകറ്റിടാം വ്യാമോഹചിന്തകളെല്ലാം അടുത്തിടാം സ്നേഹ ചരടി നാലേ പിറവിതൻ ലക്ഷ്യം നേടുവാനായി പ്രയത്നിക്കാം ആവോളം എന്നുമെന്നും

വേണ്ടാ വ്യർത്ഥമാം യുദ്ധമീ ഭൂമിയിൽ വേണ്ടാ അതിയാം ധന മോഹവും നല്ലതു ചെയ്തിടാം നന്മ വിതറിടാം നല്ല വിതയ്ക്കേ ഫലം ലഭിക്കൂ


വേണ്ടതു മാത്രം അളന്നെടുക്കാം വേണ്ടാത്തതിനെ അകറ്റി നിർത്താം നാളെതൻ നാമ്പുകളായി വളരാം നന്മ മനസ്സിൽ കരുതി വയ്ക്കാം


മഴവില്ലു വിരിയിക്കും നീർക്കണം പോലെ പല വേഷങ്ങളും പൂർത്തിയാക്കാം ഒടുവിലാ നീർക്കണം നിപതിക്കും ഭൂമിയിൽ ജീവിതം സുന്ദരം ക്ഷണികമീ കുമിളപോൽ..


ആദ്യ റിസ എ. എച്ച്
9 B ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത