അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

23:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) ('==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരവൃക്ഷം - കവിത

എന്റെ പരിസ്ഥിതി

കാവും കുളങ്ങളും, കായലോളങ്ങൾ തൻ
 കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും -
ഭൂതകാലത്തിന്റെ സാക്ഷ്യം!!
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു തന്ന
മുത്തിനെ പോലും കരിക്കട്ടയാക്കുന്നു,
ബുദ്ധിയില്ലാത്തവർ നമ്മൾ!
കാരിരുമ്പിൻ ഹൃദയങ്ങൾ അത്രയും
കാവുകൾ വെട്ടി തെളിച്ചു,
പക്ഷികൾ കാണാമറയത്ത് ഒളിച്ചു.
വിസ്‍തൃത നീല ജലാശയങ്ങൾ
ജൈവ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം -എങ്ങും മാലിന്യ കണ്ണീർപൊയ്‍കകളെന്യെ........

അന്ന മരിയ
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത