എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര
കൃഷ്ണന്റെ മീര
കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത മീരയോടൊന്നും നീ മിണ്ടുകില്ലെ
അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ
മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ അനുരാഗ സാഗരം കണ്ടതല്ലേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ