എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷ്ണന്റെ മീര
 




കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
അനുരാഗ സാഗരം കണ്ടതല്ലേ
പീലിത്തിരുമുടി കണികണ്ടുണരാൻ
രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ
രാധയെക്കാളും കൊതിച്ചതല്ലേ



കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു
മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ

മംഗല്യഹാരം ഞാൻ തീർത്തതല്ലെ



കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ
നിത്യവും നിന്നെ ഭജിച്ചതല്ലെ
അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത

മീരയോടൊന്നും നീ മിണ്ടുകില്ലെ



അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി
പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ

ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ



മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ
ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ

അനുരാഗ സാഗരം കണ്ടതല്ലേ



 

https://drive.google.com/file/d/1clvcwVhzc_-fYRuhFzi1CL4PGq9VGA8V/view?usp=drivesdk

രാജേഷ്. പി. ആർ.

(അധ്യാപകൻ)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത