എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൃഷ്ണന്റെ മീര <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷ്ണന്റെ മീര



കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെ ഉള്ളിൽ അനുരാഗ സാഗരം കണ്ടതല്ലേ
പീലിത്തിരുമുടി കണികണ്ടുണരാൻ രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ രാധയെക്കാളും കൊതിച്ചതല്ലേ
കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ
കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ നിത്യവും നിന്നെ ഭജിച്ചതല്ലെ
അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത മീരയോടൊന്നും നീ മിണ്ടുകില്ലെ
അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ
ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ
മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ


രാജേഷ്. പി. ആർ.

(അധ്യാപകൻ)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത