ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/2020 ഉം കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
09:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020 ഉം കൊറോണയും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020 ഉം കൊറോണയും


2020 ലെ ചക്കകാലം .തേനൂറും ചക്ക കായ്ക്കുന്ന മാർച്ച് ഏപ്രിൽ മാസക്കാലം. എന്നാൽ ഒരു ചുള പോലും ഞങ്ങൾക്ക് സമാധാനത്തോടെ കഴിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനു കാരണം കൊറോണ എന്ന വൈറസ് ആയിരുന്നു. ആ വൈറസ് ഓരോരുത്തരെയായി കോവിഡ് 19 എന്ന രോഗത്തിനടിമയാക്കി. അത് ആയിരകണക്കിന് ജീവനുകൾ കവർന്നെടുത്ത് മുന്നേറി. മരണപ്പെട്ടവരെ ബന്ധുകൾക്ക് കാണാനോ അന്ത്യചുംബനം കൊടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ അതിക്രമിച്ചു കയറി ധാരാളം ജനങ്ങളെ കൊന്നൊടുക്കിയിരുന്നു. അപ്പോൾ ജനങ്ങൾ ബ്രീട്ടീഷുകാരെ എങ്ങനെ ഭയപ്പെട്ടിരുന്നോ,അതിനെക്കാളേറെ കോവിഡ് 19 എന്ന രോഗത്തെ ഭയക്കുന്നു. അന്നു ജനങ്ങൾക്ക് തുണയായി ഗാന്ധിജി, ജവഹർലാൽ നെഹ്രു തുടങ്ങിയവർ ബ്രിട്ടീഷുകാരെ തുരത്തി ഓടിച്ചു കൊണ്ടു ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി എടുത്തു. എന്നാൽ ഇന്ന് കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് ഇന്ത്യക്ക് മാത്രമല്ല, ഈ ലോകത്തിനു തന്നെ സ്വാന്ത്ര്യം വേണം. ഒരു പ്രഭാതത്തിൽ കോവിഡ് 19 ഈ ലോകം വിട്ടു പോയെന്ന വ്ർത്ത നമ്മുടെ കാതുകളിൽ എത്തുക തന്നെ ചെയ്യും. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കാൻ പഠിക്കം. അത് തന്നെയാവും കോവിഡ് 19 നമുക്ക് തരുന്ന സന്ദേശം.

ലക്ഷ്മി
5 ഗവ. യു.പി.എസ്. പാലുവള്ളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം