ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ
ഭൂമി നമ്മുടെ അമ്മ
നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്. കാരണം ഈ പ്രപഞ്ചത്തിൽ നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം. ആധുനിക വികസനസമ്പ്രദായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്. |