ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി നമ്മുടെ അമ്മ

നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്. കാരണം ഈ പ്രപഞ്ചത്തിൽ നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം. ആധുനിക വികസനസമ്പ്രദായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്.

മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്കും നദിയിലേക്കും മണ്ണിലേക്കും ഇടുന്നതിലൂടെയും, മരങ്ങൾ വെട്ടി വനം നശിപ്പിക്കുന്നതിലൂടെയും, പാടം നികത്തുന്നതിലൂടെയും മനുഷ്യൻ തന്റെ ദുഷ്ടതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയുന്നു. പ്രപഞ്ചത്തെ മനുഷ്യനന്മയ്ക്കും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വേണ്ടി വിനിയോഗിക്കേണ്ടതാണ്. മനുഷ്യനും ഭൂമിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെള്ളം, ഭക്ഷണം, വാസസ്ഥലം അങ്ങനെ മനുഷ്യനു വേണ്ടതെല്ലാം പരിസ്ഥിതിതരുന്നു. അതിനാൽ പരിസ്ഥിതിയോടും സഹജീവികളോടും സർവ്വചരാചരങ്ങളോടും നമ്മോടു തന്നെയുള്ള കടമയാകണം പരിസ്ഥിതി സംരക്ഷണം.

ശ്വേത തോമസ്
9 B ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം