കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/നിഷ്പ്രഭമായ സ്വപ്നം
നിഷ്പ്രഭമായ സ്വപ്നം
കർക്കിടകത്തിന്റെ അവസാന ദിനരാത്രങ്ങൾ മാത്രമായിരുന്നു എത്.പൂക്കളെല്ലാം ചിങ്ങമാസത്തിനെ വരവേൽക്കാനായി പൂമൊട്ടുകൾ ചൂടി നിൽക്കുന്നു.നാടു മുഴുവനും ഓണത്തിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴും അനു തന്റെ പൂച്ചെടികളുടെ പരിപാലനത്തിൽ മുഴുകിയിരിക്കുകയാണ്.ഓണത്തപ്പനെ വരവേൽക്കാനായുള്ള പൂക്കളം ഒരുക്കാനായി അവൾ നേരത്തെ ഒരു പൂപ്പാലിക തയ്യാറാക്കിയിരുന്നു.ദിവസങ്ങൾ അടുക്കുന്തോറും അവളുടെ മനസ്സിൽ ആഹ്ലാദം തിരയടിച്ചു.എന്നാൽ അവളും ആരും വിചാരിച്ചു കാണില്ല എതിന്റെ അന്ത്യം വലിയൊരു ദുരന്തത്തിലാണ് കലാശിക്കുകയെന്ന്. അനുവിന്റെ സ്വപ്നങ്ങളെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ആ മഹാ ദുരന്തം വന്നടുത്തത്.ഒരു രാത്രി കൊണ്ട് തന്റെ വീട് വെള്ളത്തിനടിയിലായപ്പോഴും അവൾ തളർന്നില്ല.പക്ഷേ അവളെ തളർത്തിക്കളഞ്ഞത് താൻ പരിപാലിച്ച പൂവുകൾ മഴവെള്ളപ്പാച്ചിലിലൂടെ ഒഴുകിപ്പോയപ്പോഴാണ്. അവളുടെ മനസ്സിൽ സങ്കടം കുത്തൊഴുക്കായി നിറഞ്ഞൊഴുകി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ