കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/പടച്ചട്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പടച്ചട്ട <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടച്ചട്ട

അകലാതെ അകലേണ്ട
കൈകോർത്തു നിൽക്കേണ്ട
കാലമെന്നെഴുതീ തൂലികകൾ.
ആനയുറുമ്പിന്റെ വ്യത്യാസമില്ലാതെ
മനുഷ്യർ മനുഷ്യരായ് വാണിടുന്നു.
ജീവിതമെന്തെന്നുമറിയുന്നു.
പണമോ പ്രശസ്തിയോ
മുന്നിൽ ?....
ഉത്തരം ഒന്ന് നമ്മളൊന്ന് .
തുള്ളികൾ ചേർന്നൊരു തുള്ളിക്കുടം
എങ്കിൽ,
മാനുഷർ ചേർന്നൊരു മഹാസാഗരം.
വിധിയെന്ന വിധിയെ മാറ്റിയെഴുതാമിനി
പ്രതിരോധമെന്തെന്നറിഞ്ഞവർ നാം.
നോക്കൂ അമ്മേ.......
അമ്മയുടെ മക്കൾ.......
പതറാതെ കുതറാതെ നിന്നിടുമ്പോൾ
പ്രതിരോധിക്കാം നമുക്കു നാമായ്
കലിയുഗത്തിൽ വരും കാലനെയും,
ഒരു പടച്ചട്ടയായ് എന്നുമെന്നും......

ഹൃദ്യ എം
9 I കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത