അകലാതെ അകലേണ്ട
കൈകോർത്തു നിൽക്കേണ്ട
കാലമെന്നെഴുതീ തൂലികകൾ.
ആനയുറുമ്പിന്റെ വ്യത്യാസമില്ലാതെ
മനുഷ്യർ മനുഷ്യരായ് വാണിടുന്നു.
ജീവിതമെന്തെന്നുമറിയുന്നു.
പണമോ പ്രശസ്തിയോ
മുന്നിൽ ?....
ഉത്തരം ഒന്ന് നമ്മളൊന്ന് .
തുള്ളികൾ ചേർന്നൊരു തുള്ളിക്കുടം
എങ്കിൽ,
മാനുഷർ ചേർന്നൊരു മഹാസാഗരം.
വിധിയെന്ന വിധിയെ മാറ്റിയെഴുതാമിനി
പ്രതിരോധമെന്തെന്നറിഞ്ഞവർ നാം.
നോക്കൂ അമ്മേ.......
അമ്മയുടെ മക്കൾ.......
പതറാതെ കുതറാതെ നിന്നിടുമ്പോൾ
പ്രതിരോധിക്കാം നമുക്കു നാമായ്
കലിയുഗത്തിൽ വരും കാലനെയും,
ഒരു പടച്ചട്ടയായ് എന്നുമെന്നും......