ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനും എൻറെ ശരീരവും

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nameer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനും എൻ്റെ ശരീരവും      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനും എൻ്റെ ശരീരവും     

മെയ്യാം കുടുംബത്തിലെ ത്രയോ അംഗങ്ങ-
ളൊരുമിച്ച് സുഖമായി വാണീടുന്നു
ശുദ്ധിയും ശ്രദ്ധയും ഏറെയുണ്ടെങ്കിലേ
ഇവിടെന്നും ഐശ്വര്യമുള്ളതാനും
നൽക്കാഴ്ച കാണുവാൻ കണ്ണുമുണ്ട്
നല്ലവാക്കോതുവാൻ നാക്കുമുണ്ട്
ഓർമ്മയും ബുദ്ധിയും എന്നിലുണ്ടാക്കുന്ന
ശിരസ്സുമുണ്ടേ മുന്നിൽ തന്നെ
ഓടിക്കളിക്കുവാൻ കാലുമുണ്ട്
പുഞ്ചിരിക്കഴകേകാൻ പല്ലുമുണ്ട്
പൂമണമറിയുവാൻ മൂക്കുമുണ്ട്
കാതുകൾക്കേറെ പ്രാധാന്യമുണ്ട്
അംഗങ്ങളൊക്കെയും വെടിപ്പുള്ളതാകയാൽ
ആരോഗ്യമെന്നും നമ്മിലുണ്ടാകും

ദർശന സതീശൻ
നാലാം തരം ബി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത