ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനും എൻറെ ശരീരവും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ ശരീരവും     

മെയ്യാം കുടുംബത്തിലെ ത്രയോ അംഗങ്ങ-
ളൊരുമിച്ച് സുഖമായി വാണീടുന്നു
ശുദ്ധിയും ശ്രദ്ധയും ഏറെയുണ്ടെങ്കിലേ
ഇവിടെന്നും ഐശ്വര്യമുള്ളതാനും
നൽക്കാഴ്ച കാണുവാൻ കണ്ണുമുണ്ട്
നല്ലവാക്കോതുവാൻ നാക്കുമുണ്ട്
ഓർമ്മയും ബുദ്ധിയും എന്നിലുണ്ടാക്കുന്ന
ശിരസ്സുമുണ്ടേ മുന്നിൽ തന്നെ
ഓടിക്കളിക്കുവാൻ കാലുമുണ്ട്
പുഞ്ചിരിക്കഴകേകാൻ പല്ലുമുണ്ട്
പൂമണമറിയുവാൻ മൂക്കുമുണ്ട്
കാതുകൾക്കേറെ പ്രാധാന്യമുണ്ട്
അംഗങ്ങളൊക്കെയും വെടിപ്പുള്ളതാകയാൽ
ആരോഗ്യമെന്നും നമ്മിലുണ്ടാകും

ദർശന സതീശൻ
നാലാം തരം ബി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത