ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ശുദ്ധനായ ബ്രാഹ്മണ൯
ശുദ്ധനായ ബ്രാഹ്മണ൯
പണ്ട് പണ്ട് ഒരു രാജ്യത്തു ദരി൫നായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അദേഹത്തിന് -11-പെൺ മക്കൾ ഉണ്ടായിരുന്നു. ചെറിയ ഒരു അമ്പലത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് തന്റെ കുടുംബത്തെ പോറ്റാൻ അദ്ദേഹം നന്നേ പാടു പെടുന്നണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അയൽ വീടുകളിൽ നിന്ന് പല ദിവസം വീട്ടുസാധനങ്ങൾ കടം വാങ്ങാറുണ്ടായിരുന്നു. എന്നാൽ തിരിച്ചു കൊടുക്കുന്ന പതിവില്ലാത്തതിനാൽ പലരും ഒന്നും കൊടുക്കാതെയായി. പാവം ബ്രാഹ്മണന് മറ്റു ജോലി ഒന്നും വശമില്ലായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു നിങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ വളർത്താൻ എവിടെ എങ്കിലും പോയി എന്തെങ്കിലും ജോലി അന്യഷിച്ചു കണ്ടു പിടിക്കു. അയൽ വീടുകളിൽ നിന്നു ആരും ഒന്നും തരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വളർത്താൻ നിങ്ങൾ എന്തെങ്കിലും പണി എടുത്താലേ പറ്റു. ഇതു കേട്ട് ബ്രാഹ്മണൻ ജോലി തേടി വീട്ടിൽ നിന്ന് ഇറങ്ങി. അനേകം സ്ഥലങ്ങളിൽ ജോലി തേടി നടന്നു. അങ്ങനെ നടന്നു നടന്ന് വിശന്നു തളർന്നു ഒരു കാടിന്റ അരികിൽ എത്തി. അവിടെ തളർന്നു ഇരുന്നു. അല്പം മയങ്ങി പോയി. എവിടെ നിന്നോ ഒരു ശബ്ദം കേട്ടുഞെട്ടി ഉണർന്നു. ശ്രദ്ധിച്ചു നോക്കുമ്പോൾ അടുത്തുതന്നെ ഒരു പൊട്ടക്കിണർ കണ്ടു. അദ്ദേഹം മെല്ലെ എഴുന്നേറ്റു ചെന്ന് പൊട്ടകിണറ്റിലേക്കു എത്തിനോക്കി. അത്ഭുതപ്പെട്ടുപോയി. കിണറ്റിനുള്ളിൽ ഒരു മനുഷ്യനും ഒരു പാമ്പും ഒരു കരടിയും ഒരു കുരങ്ങും കുടുങ്ങിക്കിടക്കുന്നു. അവർ എല്ലാവരും കിണറിന്റെ മുകളിൽ ഒരു നിഴൽ കണ്ടപ്പോൾ നിലവിളിക്കാൻ തുടങ്ങി. രക്ഷിക്കണേ എന്ന്. പാവം. കാട്ടുവള്ളികൾ പിണഞ്ഞുകെട്ടി കിണറ്റിലേക്കിട്ടു ബ്രാഹ്മണന് വല്ലാത്ത ദുഃഖമായി. അയാൾ അവരെ രക്ഷിക്കാൻ തന്നെ ബ്രാഹ്മണൻ തീരുമാനിച്ചു ആദ്യം കുരങ്ങ് വള്ളിയിൽ പിടിച്ചു കരയ്ക്ക് കയറി. ബ്രാഹ്മണനോട് നന്ദി പറഞ്ഞു എന്നിട്ടു ഇങ്ങനെ പറഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ ഉടൻ നിങ്ങളുടെ അരികിൽ എത്താം. ആ കാണുന്ന മലയുടെ മുകളിൽ ഞാൻ ഉണ്ടാകും. എന്നു പറഞ്ഞു കുരങ്ങൻ മറഞ്ഞു. വീണ്ടും വള്ളി കിണറ്റിൽ ഇട്ടു രണ്ടാമതു പാമ്പ് കയറി വന്നു. പാമ്പും നന്ദിസൂചകമായി പറഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ മനസ്സിൽ വിചാരിച്ചാൽ മതി എന്നുപറഞ്ഞു പാമ്പും മറഞ്ഞു. മൂന്നാമത് അടിവാരത്തിലാണ് മനുഷ്യൻ കയറിവന്നു. അയാൾ പറഞ്ഞു ദാ ആ കാണുന്ന മലയുടെ അടിവാരത്തിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ ഒരു സ്വ൪ണ്ണപ്പണിക്കാരനാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്റെ അടുത്ത് വരാൻ മടിക്കേണ്ട. എന്ന് പറഞ്ഞു അയ്യാൾ നടന്നുനീങ്ങി. നാലാമത് കരടി കയറി വന്നു. ആ കരടി പറഞ്ഞു.അതാകാണുന്ന കൊടും കാട്ടിലാണ് എന്റെ ഗുഹ. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്റെ അടുത്തുവരാൻ മടിക്കേണ്ട എന്ന് പറഞ്ഞു കരടിയും പോയി. വീണ്ടും ബ്രാഹ്മണൻ തനിച്ചായി. നല്ലവിശപ്പും ദാഹവും ഉണ്ട്. എന്ത് ചെയ്യും എന്ന് ചിന്തിച്ചു തളർന്നിരുന്നു. അങ്ങനെ ചിന്തിച്ചു ഇരുന്നപ്പോൾ അതാ വരുന്നു കൈ നിറയെ പഴങ്ങളുമായി, താൻ രക്ഷിച്ച കുരങ്ങ്. മതി വരുവോളം തിന്നു. വിശപ്പും ദാഹവും തീർന്നു. വീണ്ടും ബ്രാഹ്മണൻ കാട്ടിലൂടെ നടന്നു നീങ്ങുകയായിരുന്നു. അദ്ദേഹം രക്ഷിച്ച കരടിയുടെ മാളത്തിനരികിലൂടെയയായിരുന്നു യാത്ര. അദ്ദേഹത്തെ കണ്ടയുടയുടൻ കരടി ഓടി അടുത്തെത്തി. കാര്യം തിരക്കി. എല്ലാ കാര്യവും വളരെ വ്യെസാനത്തോടെ ബ്രാഹ്രാഹ്മണൻ പറഞ്ഞു. മനസലിഞ്ഞ കരടി മാളത്തിനുള്ളിലേക്ക് കയറി പോയി.അല്പം കഴിഞ്ഞ് പുറത്തിറങ്ങി വന്നു.കണ്ടു കൈനിറയെ രത്നങ്ങളും സ്വ൪ണ്ണങ്ങളും ബ്രാഹ്മണ൯ അന്തം വിട്ടു പോയി കരടി വിസ്തരിച്ചു. ഇത് നിങ്ങൾക്ക് സ്വന്തമാണ്. നിങ്ങളുടെ എല്ലാ പ്രശ്നവും തീരും.ഇതെല്ലാം വാങ്ങി എന്തുചെയ്യണമെന്നറിയാതെ ബ്രഹ്മണ൯ നിന്നു പെട്ടന്ന് താ൯ രക്ഷിച്ച സ്വ൪ണ പണിക്കാരനെ ഒാ൪ത്തു. പിന്നെ ഒന്നും നോക്കാതെ അദ്ദേഹത്തി൯െ്റ വീട്ടിലേക്ക് നടന്നു. അദ്ദേഹം ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി. എന്നിട്ട് ആവശൃംതിരക്കി.ത൯െ്റ കൈയിലെ ആഭരണങ്ങൾ എടുത്തിട്ട് പണം തരണമെന്ന് ബ്രഹ്മണ൯ ആവശ്യപ്പെട്ടു. ആഭരണങ്ങൾ വാങ്ങി നോക്കിയ സ്വ൪ണപണിക്കാര൯ പറഞ്ഞു താങ്കൾ ഇവിടെ ഇരിക്കൂ ഞാനിപ്പോൾ വരാം എന്നു പറഞ്ഞു സ്വ൪ണപണിക്കാര൯ രാജകൊട്ടാരത്തിലെക്ക് പോയി. രാജാവിനെ കണ്ടു കാര്യം ബോധിപ്പിച്ചു . ആ രാജാവി൯െ്റ മക൯ വേട്ടയ്ക്ക് കരടി പിടിച്ചു കൊന്നു കളഞ്ഞു. സതൃം പറയാതെ ഇക്കാര്യം രാജാവിനെ അറിയിച്ചു . രാജാവ്ത൯െ്റ പടയാളികളെ വിട്ട് ബ്രഹ്മണനെ കൊട്ടാരത്തിൽ കൊണ്ടുവന്നു. ത൯െഅറ മകനെ കൊന്ന് ആഭരണങ്ങൾ കവ൪ന്നയാളെ തുറുങ്കിൽ അടക്കാ൯ ഉത്തരവിട്ടു. സങ്കടത്തോടെ തുറകളിൽ ഇരിക്കുമ്പോൾ പലതും ആലോചിച്ചു. ഒടുവിൽ താൻ കിണറ്റിൽ നിന്നും രക്ഷിച്ച പാമ്പിനെ ഓർത്തു. നിമിഷ നേരം കൊണ്ട് പാമ്പ് ബ്രാഹ്മണ൯െ്റഅടുത്തെത്തി. കാര്യങ്ങളെല്ലാം ബ്രാഹ്മണൻ പറഞ്ഞു. പാമ്പ് പറഞ്ഞു വിഷമിക്കേണ്ട. ഞാൻ രാജാവിന്റെ ഭാര്യയെ കടിക്കാം എത്ര മിടുക്കുള്ള വൈദ്യൻ വിചാരിച്ചാലും രാജ്ഞി രക്ഷപ്പെടുകയില്ല. അപ്പോൾ താങ്കൾ പറയണം ഞാൻ രക്ഷിക്കാമെന്ന്. താങ്കൾ അവരെ തൊടുമ്പോൾ അവർ രക്ഷപ്പെടും എന്ന് പറഞ്ഞു പാമ്പ് രാജ്ഞിയുടെ അന്തപുരത്തിൽ ലേക്ക് പോയി. അല്പം കഴിഞ്ഞപ്പോൾ രാജകൊട്ടാരം മുഴുവൻ ഭയ പരവശനായി എല്ലാവരും തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി. രാജ്ഞിയെ പാമ്പ് കടിച്ചു എന്ന വാർത്തയും പരന്നു. രാജാവ് കൊട്ടാരം വൈദ്യനെ വിളിച്ചു ഇയാൾക്ക് രാജ്ഞിയെ ര രക്ഷിക്കാൻ കഴിഞ്ഞില്ല. ആ രാജ്യത്തുള്ള ഒരു വൈദ്യൻ മാർക്കുംരാജ്ഞിയെ രക്ഷിക്കാനായില്ല ഒടുവിൽ രാജാവ് തന്റെ പത്നിയെ രക്ഷിക്കുന്ന ആരായാലും അവർക്ക് നല്ല പാരിതോഷികം കൊടുക്കും എന്ന് രാജാവ് വിളംബരം ചെയ്തു. ഇതറിഞ്ഞ ബ്രാഹ്മണൻ രാജ്ഞിയെ രക്ഷിക്കാമെന്ന് കാരകഗ്രഹത്തി൯െറകാവൽക്കാരോട് പറഞ്ഞു. കാര്യം അവർ രാജാവിനെ അറിയിച്ചു ബ്രാഹ്മണൻ കൊണ്ടുവരാൻ രാജാവ് ആജ്ഞാപിച്ചു. ബ്രാഹ്മണനെ രാജ്ഞിയുടെ അന്തപുരത്തിൽ കൊണ്ടുവന്നു. ബ്രാഹ്മണൻ രാജ്ഞിയെ തൊട്ട് ഉടനെ രാജ്ഞി ബോധം വന്നു അവ൪ ചാടിയെണീറ്റു രാജാവിന് വളരെയധികം സന്തോഷമായി ജീവിതകാലം മുഴുവൻ ജീവിക്കുവാനുള്ള സ്വത്തുക്കൾ രാജാവ് ബ്രാഹ്മണന് നൽകി സന്തോഷത്തോടെ പറഞ്ഞു അയച്ചു. ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്തു മനസ്സിലായി. കാട്ടു ജന്തുക്കളെക്കാൾ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് മനുഷ്യൻ എന്നും മനുഷ്യന് ശത്രു മനുഷ്യൻ തന്നെയാണെന്ന് മനസ്സിലായല്ലോ കഥ ഇവിടെ അവസാനിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ