ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ഒരു കോവിഡ് കഥ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് കഥ | color= 3 }} <p>ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോവിഡ് കഥ

ഒരു ഗ്രാമത്തിൽ ചിക്കു എന്ന് പേരുള്ള കുട്ടിയുണ്ടായിരുന്നു. അവനെന്നും കിളികളുടെയും കോഴികളുടെയും ശബ്ദം കേട്ടാണ് ഉണർന്നിരുന്നത് എന്നാൽ അന്ന് അവൻ ആമ്പുലൻസിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. ചാടി എഴുന്നേറ്റ അവൻ മുത്തശ്ശിയോട് ചോദിച്ചു "എന്തു പറ്റി മുത്തശ്ശി ?"

"അതെ മോനേ നിന്റെ കൂട്ടുകാരൻ മനുവിന്റെ അച്ഛന് കോവിഡ് ആണ്."

"കോവിഡോ ? എന്താണത്?"

"മോനേ.......മുത്തശ്ശി പറഞ്ഞു തരാം .ഇപ്പോൾ ലോകം മുഴുവനും പടർന്നുകൊണ്ടിരിക്കുന്നത് കൊറോണേ എന്ന വൈറസാണ്."

"മുത്തശ്ശി നമുക്ക് കൊറോണയെ കാണാൻ പറ്റുമോ?"

"ഇല്ല .ഇത് ചില അസുഖത്തിന്റെ ലക്ഷണങ്ങളായാണ് പടരുന്നത് ....പനി ,ചുമ, ശ്വാസതടസ്സം ഇതൊക്കെ ഉണ്ടായി മരണം വരെ സംഭവിക്കും."

"അയ്യോ നമ്മളും മരിക്കുമോ ചിക്കു ചോദിച്ചു

"ഇല്ല"

"അതെന്താ മുത്തശ്ശി".ചിക്കു മുത്തശ്ശിയോട് ചോദിച്ചു.

"ഈ വൈറസ് ലോകം മുഴുവൻ പടർന്നപ്പോൾ നമ്മുടെ ആധികാരികൾ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തന്നിരുന്നു.

അത് നമ്മൾ കൃത്യമായി പാലിക്കണം എന്നാൽ നമ്മുക്ക് വൈറസ് ബാധിക്കില്ല."

"എന്തൊക്കെ നിർദ്ദേശങ്ങളാണ് നമ്മുക്കുള്ളത്?" ചിക്കു ചോദിച്ചു.

"ആദ്യത്തേത് ആരും വീടിന് പുറത്തിറങ്ങരുത്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. കണ്ണിലും മൂക്കിലും വായിലും തൊടരുത്...... കൂടാതെ പുറത്തിറങ്ങിയൽ മാസ്ക് ധരിക്കണം, അകലം പാലിക്കണം."

"അതുകൊണ്ടാണല്ലേ എന്റെ സ്കൂൾ അടച്ചത്."

"അതെ നമ്മൾ ഒരിടത്തും പോയില്ല നമ്മുടെ വീട്ടിൽ ആരും വന്നില്ല.നമുക്ക് കോറോണയും വന്നില്ല.. അതിനാൽ നമുക്ക് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം ജീവൻ രക്ഷിക്കാo"

ഏദൻ ഏലിയാസ് നെറ്റോ
2 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ