Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
ഇടതു കാൽ ചൈനയിലൂന്നി നിവർന്നു നിന്നു നീ
വലതു കാൽ നീട്ടി ചവിട്ടി നിവർന്നത് ഇറ്റലി നാട്ടിലോ ?
ഭൂമിയിൽ സ്വർഗം കണ്ട ഇറ്റലി വെനീസ് നാടുകൾ ..
ഇന്ന് വിജനമായ് തെരുവുകൾ ..കട കമ്പോളങ്ങളും ..
മരണത്തിൻ ഭീതിയിൽ ഉഴലുന്നു.. കേഴുന്നു ...
കൊറോണ തൻ ഭീകര താണ്ഡവം കണ്ടിട്ട്
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു...
അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കും ചൈന
മനുഷ്യനെ പോലും പുനഃസൃഷ്ടിക്കാൻ വെമ്പുന്ന ചൈന
അവിടെ പെയ്തിറങ്ങി നീ മഹാമാരിയായ് ..
കൊറോണ എന്നൊരു പേര് കേട്ടപ്പോൾ
പ്രകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും !!!
സട കുടഞ്ഞുണരു നീ ഭാരതാംബേ ..
ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും
പല വഴികളിലൂടെത്തി നീ ഭാരത നാട്ടിലും ..
നന്മകൾ വാഴുമീ നാടിന്റെ സൗഖ്യം കെടുത്തുവാൻ ..
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ
നൃത്തം മതിയാക്കി പോകൂ കൊറോണ നീ ..
|