എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പരിസ്ഥിതി സംരക്ഷിക്കുകയും അതിനെ നശിപ്പിക്കാതെ ഇരിക്കുകയും ചെയ്യണ്ടത് നമ്മൾ മനുഷ്യരുടെ ഉത്തരവാദിത്തമാണ്. എന്നാൽ നമ്മൾ അതിൽ നിന്നും സ്വകാര്യ ആവിഷങ്ങൾക് വേണ്ടി ഒഴിഞ്ഞുമാറുന്നു. മനുഷ്യൻ എന്ന് വർഗം പിറന്ന നാൾ മുതൽ പ്രകൃതിയെയും മൃഗങ്ങളെയും വസ്ത്രം ആഹാരം എന്നതിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുറച്ചുകാലങ്ങൾക് ശേഷം നമ്മുടെ അമ്മായായ പ്രകൃതിക്കായി അവർ സംരക്ഷിക്കാൻ തുടങ്ങിയിരുന്നു. മൃഗങ്ങൾക് നമ്മുടെ പോലെ ചിന്തിക്കാനായിയുള്ള കഴിവുണ്ടോ എന്ന് ഇപ്പോഴും അറിവുള്ളകാര്യമല്ല എങ്കിലും അവർക്ക് ജീവിക്കാനും കൂടി വേണ്ടിയാണ് പരിസ്ഥിതി ഉണ്ടാക്കിയിരിക്കുന്നത്. പരിസ്ഥിതി ദിവസം മാത്രമല്ല നമ്മൾ പ്രകൃതിയെ കുറിച് ആലോചിക്കണ്ടത് അന്നേ ദിവസം മരം നടാനും പ്രാസംഗികനും എല്ലാർക്കും കഴിയും എന്നാൽ അതൊന്നും എന്നും ഒരു ആളുപോലും ഉൾകൊണ്ടുവരുന്നില്ല. ജാതി മതം പണം എന്നിവക്കു പുറകിലാണ് എല്ലാവരും. ഒരാൾ വിചാരിച്ചിറങ്ങിയെന് വെച്ചു എല്ലാം നന്നാകുമെന്ന് നാം ഒരിക്കലും വിചാരിക്കരുത്. ഒന്നായി നിന്ന് നമ്മുടെ ചുറ്റമുള്ളയിടം ശുചിത്വപൂർവം ഒരു മരം നട്ടാൽ അതിനെ പരിപാലിച്ചാൽ അതാകും നാം നമ്മുടെ വരും തലമുറയോട് ചെയുന്ന ഏറ്റവും വലിയ നന്മ. ഇപ്പോൾ ഈ ചൂട്കാലത് ഒരു മരത്തണലത് ഇരിക്കണം എന്നാഗ്രഹിച്ചാൽ അതിന് സാധിക്കില്ല. എല്ലാവരും സ്വന്തം വീടുവെക്കാൻ വീട്ടുസാധനകൾ പണിയാനായി എല്ലാം നശിപ്പിക്കുന്നു എനിക്ക് നിങ്ങളോടൊക്കെ പറയാൻ ഒന്നു മാത്രമേയുള്ളു ഈ തലമുറയിലെ കുട്ടികൾക്കു കാണാൻ വയലുകൾ പണ്ടത്തെ നാടൻ കിളികൾ ഇല്ല ഇനിയുള്ള തലമുറയ്ക്ക് മരുഭൂമിയാരിക്കും ഉള്ളത് ഇന്ന് ഈ നിമിഷം പ്രകൃതി സംരക്ഷിക്കണമെന്ന് തീരുമാനിക്ക് അതുനടപ്പിലാകു. ആരോ പറഞ്ഞതാണ് എനിക്ക് ഇപ്പോൾ ഓർമ വരുന്നത് മനുഷൻ ഭൂമിയുടെ കാൻസർ എന്ന് അത് തികച്ചും സത്യമാണ്. എല്ലാ സൗകര്യങ്ങൾ മുന്നിലുള്ളപ്പോൾ നാം ഇതിന്റെയൊന്നും വില അറിയില്ല എന്നാൽ അത് എന്നേക്കുമായി നഷ്ടപ്പെട്ടു എന്നറിയുമ്പോൾ മാത്രമേ അതിന്റെ മൂല്യം നമ്മുക്ക് മനസിലാകു. ഇനി എന്തൊക്കെ പറഞ്ഞാലും ഒരുചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ കളയുന്നവരോട് എന്തും പറഞ്ഞിട്ടും കാര്യമില്ല എങ്കിലും നമ്മൾ കുട്ടികൾ അതിനു വേണ്ടി മുന്നിട്ടു ഇറങ്ങണം പ്രകൃതി സംരക്ഷിക്കും എന്ന് ഉറച്ച തീരുമാനത്തോടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ