ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/സത്യസന്ധത
സത്യസന്ധത
ഒരിടത്ത് സുമ എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുത്തു നല്ല സ്നേഹത്തോടെ അവളെ വളർത്തി. നല്ല സൗമ്യതയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന കുട്ടിയായിരുന്നു. ഒരു ദിവസം സുമ സ്കൂളിൽ പോകുകയായിരുന്നു. കൂട്ടുകാർ എല്ലാവരും കൂടി നിൽക്കുന്നത് കണ്ട് അടുത്തേക്ക് പോയി ജ്യോതിയുടെ കൈയ്യിൽ പേന ഇരിക്കുന്നു അതിനെ എല്ലാവരും കൗതുകത്തോടെ നോക്കുന്നു അഭിനന്ദിക്കുന്നു. സുമയ്ക്ക് ആ പേന വളരെ ഇഷ്ടപ്പെട്ടു. ക്ലാസ്സിലെ ടീച്ചർ ചോക്ക് എടുത്തു കൊണ്ടുവരാൻ പറഞ്ഞു. സുമ ചോക്ക് എടുത്ത് ക്ലാസ്സിൽ വന്നിട്ട് ജ്യോതിയുടെ ഈ പേന എടുത്ത് നോക്കി കൊണ്ടിരിക്കുമ്പോൾ ശ്രുമി സുഖമില്ലാത്തതിനാൽ അസംബ്ലിക്ക് പോകാതെ ക്ലാസ്സിൽ വന്നിരുന്നു. സുമ പെട്ടന്ന് പേന പോക്കറ്റിൽ ഇട്ടു. അസംബ്ലി കഴിഞ്ഞ് ജ്യോതി തൻെറ ബാഗ് നോക്കിയപ്പോൾ പേന കാണാനില്ല. ക്ലാസ്സ് ടീച്ചറിനോട് പറഞ്ഞു. ടീച്ചർ എല്ലാവരോടും ചോദിച്ചു ശ്രുമിയാണ് അസംബ്ലിക്ക് പോകാതെ ഇരുന്നത് എന്ന് പറഞ്ഞു. ശ്രുമി എടുത്തില്ല എന്നും പറഞ്ഞു. ടീച്ചർ ഒരു ദിവസത്തെ സമയം കൊടുത്തിട്ട് പറഞ്ഞു സത്യം പറഞ്ഞില്ലായെങ്കിൽ ഹെഡ്മാസ്റ്ററുടെ അടുത്ത് കൊണ്ടുപോകും എന്ന് പറഞ്ഞു. സുമയ്ക്ക് താൻ ചെയ്ത് തെറ്റ് മറക്കാൻ കഴിഞ്ഞില്ല, കുറ്റബോധം കൊണ്ട് ഉറങ്ങാനും കഴിഞ്ഞില്ല. പിറ്റെ ദിവസം ക്ലാസ്സിൽ വന്നു ശ്രുമി കരയുന്നതു കണ്ടപ്പോൾ സുമയ്ക്ക് വിഷമമായി. ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ ടീച്ചർ ഞാനാണ് ജ്യോതിയുടെ പേന എടുത്തത് പേടിച്ചിട്ടാണ് ഞാൻ സത്യം പറയാതിരുന്നത്. എന്നോട് ക്ഷമിക്കണം ഇനി ഞാൻ തെറ്റ് ആവർത്തിക്കുകയില്ല. ഇത് കേട്ട് ടീച്ചറിനും കുട്ടികൾക്കും സന്തോഷമാകുകയും സത്യസന്ധത കാണിച്ചതിനാൽ കൈയടി നൽകുകയും ചെയ്തു. കൂട്ടുകാരെ നമ്മൾ ചെയ്യുന്ന തെറ്റ് ഏറ്റുപറയുന്നതാണ് ഏറ്റവും വലിയ സത്യനന്ധത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ