ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ
ബാലൂട്ടന്റെ ചിന്തകൾ
ഒരുപാട് നാളുകൾക്കുശേഷം ഒരു വസന്തം വന്നെത്തിയത് പോലെ.രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചിയേയും പൂത്താങ്കിരികളെയും അണ്ണാറക്കണ്ണൻമാരെയും കണ്ട് പറമ്പിലൂടെ ഉലാത്താൻ എന്ത് രസമാ... ഒരുപാട് പൂമ്പാറ്റകളെ കണ്ടു. പറമ്പിലൂടെ ഇഴഞ്ഞു പോകുന്ന മഞ്ഞച്ചേരയെ കണ്ടു.കുറുന്തോട്ടിയും കുടകനും വരമ്പേകൊടുവേലിയും കയ്യോന്നിയും എല്ലാംഅധ്യാപകനായ അച്ച പരിചയപ്പെടുത്തിത്തന്നു. കുമ്പിളപ്പവും ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം. ആമി കുട്ടിയോടൊപ്പം മാടം കുത്തി, കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല.ഷോപ്പിംഗ് മാളുകളിലെ രസങ്ങൾക്കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി. ഈ കൊറോണക്കാലം ഒരു തിരിച്ചുവരവിന്റെകാലമാണ്. ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞും ആരെയും നോവിക്കാതെ ജീവിക്കാം എന്ന തിരിച്ചറിവ്. നന്ദി കൊറോണ നന്ദി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ