കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പരിസ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43041 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്‌ഥിതി

പണ്ടുകാലങ്ങളിൽ മനുഷ്യൻ പരിസ്‌ഥിതിയെ ഭക്തിയോടെ കണ്ടിരുന്നു .മനുഷ്യ ജീവിതത്തിൽ ദുരാഗ്രഹങ്ങളും അതിമോഹങ്ങളും ഉയർന്നുവന്നതോടെ മനുഷ്യൻപരിസ്‌ഥിതിയെചൂക്ഷണം ചെയ്യാനും നശിപ്പിക്കുവാനും തുടങ്ങി . എന്തുതന്നെയായാലും മനുഷ്യനിലെ നശീകരണ സ്വഭാവം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു

ആദിമ മനുഷ്യൻ വിയർപ്പോടെ അദ്ധ്വാനിച്ച് പൊന്നു വിളയിച്ചിരുന്ന ഈ ഭൂമിയെ മനുഷ്യർ അതിന്റെ രൂപഭംഗിക്കു മാറ്റം വരുത്തുകയും നൂറ്റാണ്ടുകൾ കാത്തു സൂക്ഷിച്ചിരുന്ന പ്രകൃതിയുടെ സമ്പത്തായ ഫലവൃക്ഷങ്ങളെ നിർഭയം വെട്ടിമാറ്റുകയും നിമിഷനേരം കൊണ്ട് കുന്നുകൾ അപ്രത്യക്ഷമാകുുകയും പാരമ്പര്യമായിസൂക്ഷിച്ചിരുന്ന തടാകങ്ങൾ നികത്തി സ്വന്ത താല്പര്യങ്ങൾക്ക് വകമാറ്റുകയും കനാലുകൾ തോടുകൾ എന്നിവ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൊണ്ട് നിറയ്ക്കുകയും ചെയുന്നു . ഇതിന്റയൊക്കെ ഫലമായി പാരിസ്ഥിക പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി മനുഷ്യന്റെ ആവാസ വ്യവസ്ഥയെ രൂക്ഷമായി ബാധിക്കുന്നു .

വൃക്ഷങ്ങളുടെ വേരുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നതോടെ ഉരുൾപൊട്ടൽ ണ്ണൊലിപ്പ് മുതലായ പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു . പണ്ട്കാലത്തു മനുഷ്യൻ പരിസ്ഥിയെ സംരക്ഷിച്ചതുകൊണ്ട് ചന്തമായും ക്രമമായും ഉചിതമായും അതതിന്റെ താളക്രമങ്ങളോടെ നിലനിർത്തപ്പെട്ടിരുന്നു . ഇന്ന് എവിടെയൊക്കെയോ താളപ്പിഴവുകൾ സംഭവിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ അലസമായ ജീവിത രീതികൾ കാരണം വായു, വെള്ളം മണ്ണ് എല്ലാം മലിനീകരണപ്പെടുന്നു. മനുഷ്യർക്കു ശുദ്ധവായു ശുദ്ധജലം എന്നിവ കിട്ടാ കണിയായി മാറുന്നു. അതുമുഖാന്തരം മനുഷ്യൻ രോഗങ്ങൾക്കു അടിമയായി തീരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരണം. ഞാൻ എന്റെ പരിസ്ഥിയെ സംരക്ഷിക്കുമെന്നും ഓരോ പൗരനും തീരുമാനമെടുക്കണം. എങ്കിൽ നമുക്കു നമ്മുടെ പരിസ്ഥിയെ ഭംഗിയായി സൂക്ഷിക്കുവാൻ കഴിയും.

ഫന്നി രാജ് എസ്‌
9A സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം