കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷംസന്മനസ്സ്ഉള്ള സുഹൃത്തുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
സന്മനസ്സ് ഉള്ള സുഹൃത്തുക്കൾ

അപ്പുവും ചിന്നുവും നല്ല ചങ്ങാതിമാർ ആയിരുന്നു. അവർ എന്നും ഒരുമിച്ച് കളിക്കുകയും സ്കൂളിൽ പോവുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം അപ്പു വൈകിയാണ് സ്കൂളിൽ എത്തിയത്. ക്ലാസ്സ്‌ അദ്ധ്യാപകൻ കാരണം തിരക്കി എങ്കിലും അപ്പു ഒന്നും മിണ്ടിയില്ല. അപ്പുവിനെ വഴക്ക് പറയുന്നത് കണ്ടപ്പോൾ ചിന്നുവിന് സങ്കടം തോന്നി. പിന്നീടുള്ള ദിവസങ്ങളിലും അപ്പു വൈകി തന്നെയാ വന്നത്. ഒടുവിൽ കാരണം തിരക്കിയ തന്റെ കൂട്ടുകാരിയോട് അപ്പു പറഞ്ഞു "എന്റെ വീടിനടുത്തു ഒരു പാവം മുത്തശ്ശി ഉണ്ട്. അവർക്ക് മക്കളോ ബന്ധുക്കള്ളോ ഇല്ല. അവർക്ക് ഞാൻ എന്നും ഭക്ഷണവും വെള്ളവും വീട്ടിൽ നിന്നും കൊടുക്കാറുണ്ട്". കാരണം മനസ്സിലാക്കിയ ചിന്നു ഞാനും തന്റെ കൂട്ടുകാരനെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു. പിന്നീട് അപ്പുവും ചിന്നുവും ഒരുമിച്ചു മുത്തശ്ശിയെ സഹായിക്കാൻ തുടങ്ങി. അവർ രണ്ടു പേരും മുത്തശ്ശിയെ സഹായിക്കുന്ന കാര്യം അറിഞ്ഞ അദ്ധ്യാപകൻ അവരെ അഭിനന്ദിച്ചു.

ഫാത്തിമത്ത്ഫർഹ
3 സി എം എം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ