എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ .

ലോകമാകെ പടർന്നുപിടിച്ചു കൊണ്ടിരിന്ന കോവിഡ് എന്ന മഹമാരി എന്റെ നാടിനെയും വല്ലാതെ ബാധിച്ചു.പെട്ടെന്നൊരു ദിവസം പരീക്ഷകളെല്ലാം മാറ്റിവച്ചതായി പ്രഖ്യാപിച്ചു.അതോടെ ഞാനും അപ്പുവും വീട്ടിലൊറ്റക്കായി. അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകുകയും വേണം. അപ്പോൾ അച്ഛൻ ഒരു തീരുമാനം എടുത്തു ഞങ്ങളെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്ത് കൊണ്ടാക്കാമെന്ന്. ഇത് കേട്ടതോടെ ഞങ്ങൾക്ക് സന്തോഷമായി.

അടുത്ത ദിവസം തന്നെ ഞങ്ങളങ്ങോട്ട് യാത്ര തിരിച്ചു.അവിടെയെത്തിയപ്പോഴാണറിയുന്നത് ഇനി 21 ദിവസത്തേക്ക് ലോക്ക് ഡൗണാണെന്ന്. അതോടെ അച്ഛനും അമ്മയും കൂടി അവിടെ നിൽക്കേണ്ടി വന്നു.ഞങ്ങൾക്ക് വളരെയധികം സന്തോഷമായിരുന്നു ലോക്ക് ഡൗൺ തന്നത്. കൊറോണ വലുതായി ഇവിടെ ബാധിച്ചിരുന്നില്ല. മുത്തശ്ശനോടും മുത്തശ്ശിയോടും കൂടി എപ്പോഴും കളിയാണ്. ഞാനും അപ്പും ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സമയത്താണ് മുത്തശ്ശി ഞങ്ങളെ പായസം കുടിക്കാൻ വിളിച്ചത്.

ഹായ്! അത് കേട്ടതും ഞങ്ങൾ വേഗം കൈ വെള്ളം ഉപയോഗിച്ച് കഴുകി പായസം കുടിക്കാനായി ഓടി. . അപ്പോഴാണ് പിറകിൽ നിന്ന് മുത്തശ്ശന്റെ വിളി

" മക്കളേ... അതുപോര സോപ്പുപയോഗിച്ച് കൈകൾക്കിടയിലും പിറകിലും എല്ലാം വൃത്തിയായി കഴുകേണം. ഞങ്ങളതുപോലെ ചെയ്തു. കൊവിഡ്-19നെ ചെറുക്കാനുള്ള പ്രധാന മാർഗ്ഗമായിരുന്നു അത്.മുറ്റത്തേക്കിറങ്ങിയപ്പോഴാണ് അച്ഛൻ റേഷൻ കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുന്നത്. ഞാൻ അച്ഛന്റെ അരികിലേക്ക് ഓടി. ഇതു കണ്ട് മുത്തശ്ശി എന്നെ ഉടനെ വിലക്കി. അച്ഛൻ പുറത്തുനിന്ന് വന്നതാണ്.കുളി കഴിഞ്ഞ് വന്ന അച്ഛനുമായി ഞാനൊരുപാടുനേരം കളിക്കുകയും ചെയ്തു. ഇങ്ങനെ എത്രയെത്ര രോഗ പ്രതിരോധ വഴികളാണെന്നോ ഞാൻ മുത്തശ്ശിയിൽ നിന്നും മുത്തശ്ശനിൽ നിന്നും മനസ്സിലാക്കിയത്. ലോക്ഡൗൺ കാലം ഭീതിജനകമായിരുന്നെങ്കിലും ഇങ്ങനെ ചില സന്തോഷങ്ങളും അത് പ്രദാനം ചെയ്തു.

ശീതൾ ശ്യാം
8 H എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



              ശീതൾ ശ്യാം.ജെ
               ക്ലാസ്: 8 H