എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണം
അന്തരീക്ഷ മലിനീകരണം
അന്തരീക്ഷത്തിൽ പുകയും വിഷ വാതകങ്ങളും മറ്റു രാസ പദാർത്ഥങ്ങളുo കലരുന്നതു മൂലമുണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷ മലിനീകരണം. മനുഷ്യരുടേയും മറ്റു ജീവജാലങ്ങളുടേയും നിലനിൽപിന് ഇത് ഭീഷണിയാകാനിടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റ് നൈസർഗികമായ കാരണങ്ങളാലും അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നു. ഭൗമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപ്പോസ് ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്. ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷസ്ഥിതിയുമാണ് 2008 ലെ ബ്ലാക്ക് സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്ന എൻ ജി ഒ യുടെ ലോകമലിന ഇടങ്ങളുടെ പ്രസിദ്ധീകരണത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശലക്ഷം ആളുകളുടെ മരണകാരണം അന്തരീക്ഷമലിനീകരണമാണ്. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും ഇതിനെ ശരിവെയ്ക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ