സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെന്ന വരദാനം

പ്രകൃതി നമ്മുടെ അമ്മയാണ്. അതിനെ വേദനിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാവും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ഐകരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972-മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചു തുടങ്ങുന്നത്

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായി നിലനിർത്തുകയും സുഗതവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറേണ്ടത് ആവശ്യമാണ്.


കൊറോണ വൈറസ് എന്ന മഹാമാരിയുടെ കാരണത്താൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് പൊതുവെ കുറവായതുകൊണ്ട് വായു മലിനീകരണത്തിന്റെ അളവ് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടായേക്കാം.മനുഷ്യരുടെ ക്രമാതീതമായ ഇടപെടൽ കൊണ്ടാണ് പ്രകൃതിക് പല പ്രത്യാഘാതങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നത്.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.പ്രകൃതി തന്ന അനുഗ്രഹത്തെ നല്ല രീതിയിൽ ഉപയോഗ പെടുത്തി നമുക്ക് നമ്മുടെ അമ്മയെ സംരക്ഷിക്കാം.

ഫിദ നൂറ കെ കെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം