സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/നിസ്സഹായയായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnbaptist (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിയുടെ നൊമ്പരം | color= 5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ നൊമ്പരം

നിസ്സഹായതയുടെ പൊരുളായി
സംസാരശേഷി നഷ്ടപ്പെട്ട്
എല്ലാം സഹിച്ച് മൂകയായി
ഇതികർത്തവ്യമൂഡയായി ‍‍‍ഞാൻ

എൻ്റെ മാറ് വെട്ടിപ്പൊളിക്കുമ്പോഴും
പരിഭവമില്ലാതെ പരാതിയില്ലാതെ
എൻ്റെ മക്കളെ തലോടി
ഒരു കുളിർക്കാറ്റായി ഞാൻ

പാനൂരും നാദാപുരവുമാവർത്തിച്ച്
എന്നിലേക്ക് കനി‍ഞിറങ്ങുന്ന രക്തവും
ഊറ്റിക്കുടിക്കാനോ എൻ്റെ വിധി
മാപ്പാക്കണോ ഈ മാതൃ ഹൃദയം

എൻ്റെ മക്കളേ ഹൃദയവേദനയോടെ
ഇനിയെത്രനാൾ ഞാനിങ്ങനെ
സ്നേഹിക്കൂ പരസ്പരം സോദരരേ
നല്ലനാളകളെ പടുത്തുയർത്തൂ

കേറ്റ് അന്ന തോമസ്
4എ [[|സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത