സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/നിസ്സഹായയായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നൊമ്പരം

നിസ്സഹായതയുടെ പൊരുളായി
സംസാരശേഷി നഷ്ടപ്പെട്ട്
എല്ലാം സഹിച്ച് മൂകയായി
ഇതികർത്തവ്യമൂഡയായി ‍‍‍ഞാൻ

എന്റെ മാറ് വെട്ടിപ്പൊളിക്കുമ്പോഴും
പരിഭവമില്ലാതെ പരാതിയില്ലാതെ
എന്റെ മക്കളെ തലോടി
ഒരു കുളിർക്കാറ്റായി ഞാൻ

പാനൂരും നാദാപുരവുമാവർത്തിച്ച്
എന്നിലേക്ക് കനി‍ഞിറങ്ങുന്ന രക്തവും
ഊറ്റിക്കുടിക്കാനോ എന്റെ വിധി
മാപ്പാക്കണോ ഈ മാതൃ ഹൃദയം

എന്റെ മക്കളേ ഹൃദയവേദനയോടെ
ഇനിയെത്രനാൾ ഞാനിങ്ങനെ
സ്നേഹിക്കൂ പരസ്പരം സോദരരേ
നല്ലനാളകളെ പടുത്തുയർത്തൂ

കേറ്റ് അന്ന തോമസ്
4എ സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത