ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/ കഥ
കിട്ടു
കിട്ടു മഹാ മടിയൻ ആയിരുന്നു. അവൻ വീടും പരിസരവും എപ്പോഴും വൃത്തികേടാക്കുമായിരുന്നു .അവൻ്റെ അമ്മ അവനെ ശാസിക്കുമെങ്കിലും അവൻ അതൊന്നും കേട്ട ഭാവം നടിക്കില്ല . അവൻ്റെ ചീത്ത സ്വഭാവം കാരണം അവൻ്റെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചു. ഒരു ദിവസം അവന് കലശലായ പനിയും ഛർദ്ദിയും തുടങ്ങി. അവൻ വളരെ ക്ഷീണിച്ചു. അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ പരിശോധിച്ചിട്ട് പറഞ്ഞു.കിട്ടുവിന് അണുക്കൾ കാരണമാണ് അസുഖം വന്നത്.നന്നായ് ശുചിത്വം പാലിക്കണം. അമ്മ പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു.കിട്ടു വിചാരിച്ചു.കിട്ടു അസുഖം മാറിയപ്പോൾ വീടും പരിസരവും ശുചിയാക്കി. മുറ്റത്ത് ചെടികളും മരത്തൈകളും വച്ചു പിടിപ്പിച്ചു. അവൻ നല്ല കുട്ടിയായത് കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ